Asianet News MalayalamAsianet News Malayalam

'ഇതുപോലുള്ള ജന്മങ്ങൾ ആണ് ആണിന്‍റെ ശാപം'; ഇന്‍ബോക്സിലൂടെ അശ്ലീലചിത്രം, സാധിക വേണുഗോപാലിന്‍റെ പ്രതികരണം

'പെണ്ണിന്‍റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം, വയറു കണ്ടാൽ കുഴപ്പം, സത്യത്തിൽ ഇതൊക്കെ ആരുടെ കുഴപ്പം ആണ്? ഇതൊന്നും കണ്ടാലും ഒരു കുഴപ്പവും ഇല്ലാത്ത നട്ടെല്ലുള്ള നല്ല അസ്സൽ ആൺകുട്ടികൾ ഉണ്ട് ഈ നാട്ടിൽ'

sadhika venugopal reacts to ugly messages on inbox
Author
Thiruvananthapuram, First Published Sep 18, 2020, 10:52 AM IST

സോഷ്യല്‍ മീഡിയ ഇന്‍ബോക്സിലൂടെ അശ്ലീയ ചിത്രവും സന്ദേശങ്ങളും അയച്ച ആളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് നടി സാധിക വേണുഗോപാല്‍. പെണ്ണ് എന്ന വാക്കിന് കാമം എന്നുമാത്രം അര്‍ഥം കാണുന്ന പാഴ് ജന്മങ്ങളാണ് ഇവരെന്നും ആണിന്‍റെ വില കളയുന്നത് ഇത്തരക്കാരാണെന്നും പ്രതികരിക്കുന്നു സാധിക. ഷോര്‍ട്സ് അണിഞ്ഞുനില്‍ക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതിന് നടി അനശ്വര രാജനെതിരെ വ്യാപകമായ സൈബര്‍ ആക്രമണവും അധിക്ഷേപവും നടന്നിരുന്നു. ഈ വിഷയത്തില്‍ അനശ്വരയ്ക്ക് പിന്തുണയുമായി സെലിബ്രിറ്റികളും അല്ലാത്തവരുമായ നിരവധി സ്ത്രീകള്‍ ഷോര്‍ട്സ് അണിഞ്ഞുള്ള സ്വന്തം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. സാധികയും ഇത്തരത്തില്‍ പ്രതികരിച്ചിരുന്നു. ഇതിനോടുള്ള അസഹിഷ്ണുത എന്ന് തോന്നുന്ന തരത്തിലാണ് സാധിക പങ്കുവച്ച സ്ക്രീന്‍ ഷോട്ടില്‍ യുവാവിന്‍റെ അശ്ലീലം നിറഞ്ഞ പ്രതികരണം. 

സാധിക വേണുഗോപാല്‍ പറയുന്നു

ഇതുപോലുള്ള ജന്മങ്ങൾ ആണ് ആണിന്‍റെ ശാപം. നട്ടെല്ലിന്‍റെ സ്ഥാനത്ത് റബ്ബർ വച്ചു പിടിപ്പിച്ച ജനിപ്പിച്ച, അമ്മമാർക്ക് പോലും മനസമാധാനം കൊടുക്കാത്ത ജന്മങ്ങൾ.
പെണ്ണ് എന്ന വാക്കിന്‌ കാമം എന്ന് മാത്രം അർത്ഥം അറിയാവുന്ന പാഴ് ജന്മങ്ങള്‍. ഇതുപോലത്തെ ജന്മങ്ങൾ കാരണം ആണ് പലരും ഇൻബോക്സ് തുറക്കാത്തതും മെസ്സേജിന് റിപ്ലൈ തരാത്തതും. ഒരുപാട് ഒന്നും വേണ്ട ഇതുപോലത്തെ കുറച്ചുപേർ മതി ആണിന്‍റെ വില കളയാൻ.

പെണ്ണിന്‍റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം, വയറു കണ്ടാൽ കുഴപ്പം, സത്യത്തിൽ ഇതൊക്കെ ആരുടെ കുഴപ്പം ആണ്? ഇതൊന്നും കണ്ടാലും ഒരു കുഴപ്പവും ഇല്ലാത്ത നട്ടെല്ലുള്ള നല്ല അസ്സൽ ആൺകുട്ടികൾ ഉണ്ട് ഈ നാട്ടിൽ. അപ്പൊ ഇതൊന്നും ആണിന്‍റെയോ പെണ്ണിന്‍റെയോ കുഴപ്പം അല്ല. വികാരം മനുഷ്യസഹജം ആണ്, വികാരത്തെ നിയന്ത്രിക്കാൻ കഴിവില്ലാത്തത് ആ വ്യക്തിയുടെ പ്രശ്നം ആണ്. ഞാൻ എന്താവണം എന്നത് ഞാൻ തീരുമാനിക്കണം. ഞാൻ എന്ന വ്യക്തി എന്‍റെ വീട്ടിനു പുറത്തുള്ള സ്ത്രീകളെ/ പുരുഷന്മാരെ എങ്ങനെ കാണണം എന്നത് എന്‍റെ തീരുമാനം ആണ്. അല്ലാതെ സാഹചര്യമോ വളർത്തുദോഷമോ ലിംഗദോഷമോ അല്ല. അത് ആർക്കും വന്നു പഠിപ്പിച്ചു തരാൻ ഒക്കില്ല. പരസ്പര ബഹുമാനം എന്നൊന്ന് ഉണ്ട്. അത് മനുഷ്യൻ ആയാലും മൃഗം ആയാലും സസ്യം ആയാലും അത് പ്രകൃതി നിയമം ആണ്. അത് മനസിലാവാനുള്ള മാനസിക വളർച്ച ഇല്ലെങ്കിൽ പെണ്ണിനെ കണ്ടാൽ പൊങ്ങുന്ന ആ വികാരം ഇനിയൊരു പെൺകുഞ്ഞിന് ജന്മം നല്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം 🙏 താനൊക്കെ പൊക്കിക്കൊണ്ട് നടക്കുന്ന ഈ കുഴലിലല്ലടോ ആണത്തം, അത് മനസിലാണ് വേണ്ടത്.

 
 
 
 
 
 
 
 
 
 
 
 
 

ഇതുപോലുള്ള ജന്മങ്ങൾ ആണ് ആണിന്റെ ശാപം.... നട്ടെല്ലിന്റെ സ്ഥാനത്തു റബ്ബർ വച്ചു പിടിപ്പിച്ച ജനിപ്പിച്ച അമ്മമാർക്ക് പോലും മനസമാധാനം കൊടുക്കാത്ത ജന്മങ്ങൾ.... പെണ്ണ് എന്ന വാക്കിന്‌ കാമം എന്ന് മാത്രം അർത്ഥം അറിയാവുന്ന പാഴ്ജന്മങ്ങൾ... ഇതുപോലത്തെ ജന്മങ്ങൾ കാരണം ആണ് പലരും ഇൻബൊക്സ് തുറക്കാത്തതും മെസ്സേജിന് റിപ്ലൈ തരാത്തതും... ഒരുപാട് ഒന്നും വേണ്ട ഇതുപോലത്തെ കുറച്ചുപേർ മതി ആണിന്റെ വില കളയാൻ. പെണ്ണിന്റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം, വയറു കണ്ടാൽ കുഴപ്പം, സത്യത്തിൽ ഇതൊക്കെ ആരുടെ കുഴപ്പം ആണ്? ഇതൊന്നും കണ്ടാലും ഒരു കുഴപ്പവും ഇല്ലാത്ത നട്ടെല്ലുള്ള നല്ല അസ്സൽ ആൺകുട്ടികൾ ഉണ്ട് ഈ നാട്ടിൽ... അപ്പൊ ഇതൊന്നും ആണിന്റെയോ പെണ്ണിന്റേയോ കുഴപ്പം അല്ല. വികാരം മനുഷ്യസഹചം ആണ്, വികാരത്തെ നിയന്ത്രിക്കാൻ കഴിവില്ലാത്തതു ആ വ്യക്തിയുടെ പ്രശ്നം ആണ്. ഞാൻ എന്താവണം എന്നത് ഞാൻ തീരുമാനിക്കണം. ഞാൻ എന്ന വ്യക്തി എന്റെ വീട്ടിനു പുറത്തുള്ള സ്ത്രീകളെ/ പുരുഷന്മാരെ എങ്ങിനെ കാണണം എന്നത് എന്റെ തീരുമാനം ആണ്. അല്ലാതെ സാഹചര്യമോ വളർത്തു ദോഷമോ ലിംഗദോഷമോ അല്ല. അത് ആർക്കും വന്നു പഠിപ്പിച്ചു തരാൻ ഒക്കില്ല. പരസ്പര ബഹുമാനം എന്നൊന്ന് ഉണ്ട് അത് മനുഷ്യൻ ആയാലും മൃഗം ആയാലും സസ്യം ആയാലും അത് പ്രകൃതി നിയമം ആണ് അത് മനസിലാവാനുള്ള മാനസിക വളർച്ച ഇല്ലെങ്കിൽ പെണ്ണിനെ കണ്ടാൽ പൊങ്ങുന്ന ആ വികാരം ഇനിയൊരു പെൺകുഞ്ഞിന് ജന്മം നല്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം 🙏 താനൊക്കെ പൊക്കിക്കൊണ്ട് നടക്കുന്ന ഈ കുഴലിലല്ലടോ ആണത്തം അത് മനസിലാണ് വേണ്ടത്. ** ഈ ചേട്ടൻ vineeth3165 ചെയ്തത് ഞാൻ ഇടുന്ന ഫോട്ടോയുടെയും, എന്റെ വസ്ത്രധാരണ രീതിയുടെയും പ്രശ്നം ആണെന്ന് പറയാൻ വരുന്നവരോട് ഒന്നേ പറയാനുള്ളു. എന്റെ വ്യക്തി സ്വാതന്ത്ര്യം എന്നെ പീഡിപ്പിക്കാനുള്ള നിങ്ങളുടെ അവകാശം അല്ല. നിങ്ങളുടെ മനോരോഗം എന്റെ അവകാശങ്ങളുടെ മേൽ അടിച്ചേല്പിക്കരുത്. ** **പേരും മറ്റും മറച്ചു വക്കണം എന്ന് പറയുന്നവരോട് ഈ പീഡനം എന്നത് ശരീരത്തിൽ തൊടുമ്പോൾ മാത്രം അല്ല മാനസികവും ആണ്. എന്നെ മാനസികമായി പീഡിപ്പിച്ചത് അയാളുടെ തെറ്റാണു നാളെ അയാൾ ആരെയെങ്കിലും ശാരീരികമായി പീഡിപ്പിച്ചാൽ ഇന്ന് ഇയാളുടെ വിവരം പുറത്തു പറയാത്തതിൽ നാളെ ഞാൻ ദുഃഖിക്കും. അതുകൊണ്ട് സ്വന്തം വീട്ടുകാരെ പറ്റി ഓർക്കാതെ അയാൾ ചെയ്ത തെറ്റ് ഞാൻ എന്തിനു മൂടിവച്ചു എന്റെ സഹോദരിമാരെ ഞാൻ നാളത്തെ ഇരകൾ ആക്കണം? ഇതാണ് എന്റെ ശരി 💯 **

A post shared by Sadhika Venugopal official (@radhika_venugopal_sadhika) on Sep 16, 2020 at 11:34am PDT

ഈ ചേട്ടൻ വിനീത്, ചെയ്തത് ഞാൻ ഇടുന്ന ഫോട്ടോയുടെയും, എന്‍റെ വസ്ത്രധാരണ രീതിയുടെയും പ്രശ്നം ആണെന്ന് പറയാൻ വരുന്നവരോട് ഒന്നേ പറയാനുള്ളു. എന്‍റെ വ്യക്തി സ്വാതന്ത്ര്യം എന്നെ പീഡിപ്പിക്കാനുള്ള നിങ്ങളുടെ അവകാശം അല്ല. നിങ്ങളുടെ മനോരോഗം എന്‍റെ അവകാശങ്ങളുടെ മേൽ അടിച്ചേല്പിക്കരുത്.

പേരും മറ്റും മറച്ചു വക്കണം എന്ന് പറയുന്നവരോട്, ഈ പീഡനം എന്നത് ശരീരത്തിൽ തൊടുമ്പോൾ മാത്രം അല്ല മാനസികവും ആണ്. എന്നെ മാനസികമായി പീഡിപ്പിച്ചത് അയാളുടെ തെറ്റാണ്. നാളെ അയാൾ ആരെയെങ്കിലും ശാരീരികമായി പീഡിപ്പിച്ചാൽ ഇന്ന് ഇയാളുടെ വിവരം പുറത്തു പറയാത്തതിൽ നാളെ ഞാൻ ദുഃഖിക്കും. അതുകൊണ്ട് സ്വന്തം വീട്ടുകാരെ പറ്റി ഓർക്കാതെ അയാൾ ചെയ്ത തെറ്റ് ഞാൻ എന്തിനു മൂടിവച്ചു എന്‍റെ സഹോദരിമാരെ ഞാൻ നാളത്തെ ഇരകൾ ആക്കണം? ഇതാണ് എന്റെ ശരി 💯

Follow Us:
Download App:
  • android
  • ios