അച്ഛൻ മരിച്ച വാര്‍ത്ത അറിയിച്ച് നടി സാഗരിക ഘട്‍ഗെ. ജീവിതത്തില്‍ ധൈര്യത്തോടെ പെരുമാറാൻ പഠിപ്പിച്ചത് അച്ഛനാണ് എന്ന് സാഗരിക ഘട്‍ഗെ പറയുന്നു. ഇപോള്‍ ഒപ്പമില്ല എന്നത് വിശ്വസിക്കാനാകുന്നില്ല. പക്ഷേ സമാധാനപൂര്‍ണമായ ഒരു സ്ഥലത്തായിരിക്കും ഇപോഴെന്നു വിശ്വസിക്കുന്നതായും സാഗരിക പറയുന്നു. അച്ഛനൊപ്പമുള്ള ഫോട്ടോയും സാഗരിക ഘട്‍ഗെ പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ പേര്‍ അനുശോചനവുമായി രംഗത്ത് എത്തിയിരിക്കുന്നു.

സാഗരിക ഘട്‍ഗെയുടെ അച്ഛന് മരിക്കുമ്പോള്‍ 64 വയസായിരുന്നു.  ഇപോള്‍ ഞങ്ങള്‍ക്ക് ഒപ്പം ഇല്ല എന്നത് വിശ്വസിക്കാനാകുന്നില്ല. പക്ഷേ സമാധാനപൂര്‍ണായ സ്ഥലത്തായിരിക്കും എന്ന് എനിക്ക് അറിയാം. ഒരിക്കലും നികത്താനാകാത്ത നഷ്‍ടമാണ് എന്നും സാഗരിക പറയുന്നു. അച്ഛന്റെ ഫോട്ടോയും സാഗരിക ഘട്‍ഗെ ഷെയര്‍ ചെയ്‍തിരിക്കുന്നു. ജീവിതത്തില്‍ എങ്ങനെ ധൈര്യത്തോടെ പെരുമാറാൻ പഠിപ്പിച്ചത് അച്ഛനാണെന്നും ഒരുപാട് സ്‍നേഹിക്കുന്നുവെന്നും ഒരുപാട് മിസ് ചെയ്യുമെന്നും സാഗരിക ഘട്‍ഗെ പറയുന്നു.

മുൻ ക്രിക്കറ്റ് താരം സഹീര്‍ ഖാനാണ് സാഗരിക ഘട്‍ഗെയുടെ ഭര്‍ത്താവ്.

യുവരാജിന്റെ ഭാര്യ ഹസെലും നടി വിദ്യ മലവഡെയും അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തി.