ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക

വലിയ ചലച്ചിത്ര വ്യവസായങ്ങളിലൊക്കെയും നായകന്മാരുടെ ഇന്നത്തെ ലക്ഷ്യം പാന്‍ ഇന്ത്യന്‍ പ്രേക്ഷകവൃന്ദമാണ്. ഇതുവരെ അത്തരത്തില്‍ ചിത്രങ്ങള്‍ ചെയ്യാത്തവരും പുതുതായി അത്തരം ചിത്രങ്ങളുമായാണ് എത്തുന്നത്. ഇപ്പോഴിതാ തെലുങ്ക് താരം സായ് ദുര്‍ഗ തേജും അത്തരത്തില്‍ ഒരു ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രവുമായി വരികയാണ്. എസ്‍ഡി‍ടി 18 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് കെ പി ആണ്. സായ് ദുര്‍ഗ തേജിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്‍റെ ഒരു സ്പെഷല്‍ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. 

തെലുങ്കില്‍ ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായ ഹനുമാന്‍റെ നിര്‍മ്മാതാക്കളായ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയുമാണ് പ്രൈംഷോ എന്റർടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. പിരീഡ് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നായികയാവുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. വിരൂപാക്ഷ, ബ്രോ എന്നീ തുടർച്ചയായ ഹിറ്റുകൾ നൽകിയ സായ് ദുർഗ തേജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് എസ്ഡിടി 18. ദുഷ്ടശക്തികളുടെ പിടിയിലായ ഈ ഭൂമി ഏറെക്കാലമായി രക്ഷകന്റെ വരവിനായി കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പ് ഇപ്പോൾ അവസാനിച്ചു കഴിഞ്ഞു എന്ന തീമിലാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വീഡിയോ. അതിശയകരമായ സെറ്റുകൾ, സങ്കീർണ്ണമായ ആയുധങ്ങൾ, അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളിലേക്ക് നടത്തുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നായകൻ വർധിത വീര്യത്തോടെ, തീപിടിച്ച ഭൂമിയിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഇതിന്റെ അവസാന ഫ്രെയിമുകൾ ശ്രദ്ധേയമാണ്. വരാനിരിക്കുന്ന കാര്യങ്ങളുടെ ആവേശകരമായ ഒരു പ്രിവ്യൂ ആണ് ഈ വീഡിയോ തരുന്നത്.

സായ് ദുർഗ തേജ് ആദ്യമായാണ് ഇത്തരത്തിലുള്ള ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായിചിത്രംപ്രദർശനത്തിനെത്തും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. രചന, സംവിധാനം രോഹിത് കെ പി, പിആർഒ ശബരി.

ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; 'ഒരു വടക്കൻ തേരോട്ടം' വരുന്നു

SDT18 - Intrude into the world of Arcady | Happy Birthday #SaiDurghaTej | Prime Show Entertainment