വിരാടപര്‍വതത്തില്‍ നായികയാകുന്നത് സായ് പല്ലവിയാണ്.

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് സായ് പല്ലവി. സായ് പല്ലവി നായികയാകുന്ന പുതിയ സിനിമയാണ് വിരാടപര്‍വം. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ റാണാ ദഗുബാട്ടി നായകനാകുന്ന സിനിമയിലെ സായ് പല്ലവിയുടെ ലുക്ക് പുറത്തുവിട്ടിരിക്കുന്നു. റാണ ദഗുബാട്ടി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വെന്നെല്ല എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്.

പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിക്കുന്നു. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് രോഗ ഭീതി കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം വൈകിയത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി തിയറ്ററില്‍ എത്താനിരികെയാണ് സായ് പല്ലവിയുടെ ലുക്ക് ഇപോള്‍ പങ്കുവെച്ചിരിക്കുന്നത്.

വികരബാദ് ഫോറസ്റ്റില്‍ ആയിരുന്നു സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്.

വികരബാദ് ഫോറസ്റ്റില്‍ ആയിരുന്നു സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്.

സായ് പല്ലവിക്ക് ഏറെ അഭിനയപ്രധാന്യമുള്ള കഥാപാത്രമാണ് വിരാടപര്‍വതത്തിലേത്.