മലയാളികളുടെ പ്രിയ നടി സായ് പല്ലവി നായികയാകുന്ന പുതിയ സിനിമയാണ് വിരാടപര്‍വം. നക്സല്‍ ആയിട്ടാണ് സായ് പല്ലവി സിനിമയില്‍ അഭിനയിക്കുന്നത് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സിനിമയുടെ ഫോട്ടോ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സായ് പല്ലവിയുള്ള സിനിമയുടെ പുതിയൊരു പോസ്റ്റര്‍ ആണ് ചര്‍ച്ചയാകുന്നത്. താരങ്ങള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. 30ന് ആണ് ചിത്രം റിലീസ് ചെയ്യുക.

ആന്ധ്രയിലെ പുതുവര്‍ഷാരംഭമായ ഉഗഡി ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണവും സന്തോഷകരവുമായ പുതുവര്‍ഷം നേരുകയാണ് വിരാടപര്‍വം സിനിമയുടെ പ്രവര്‍ത്തകര്‍. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. സായ് പല്ലവിയുടെ മനോഹരമായ ഫോട്ടോയാണ് റാണാ ദഗുബട്ടി നായകനാകുന്ന സിനിമയുടെ പോസ്റ്ററിലുള്ളത്. കൊവിഡ് കാരണമാണ് ചിത്രം റിലീസ് വൈകിയത്. എന്തായാലും 30ന് ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

പൊലീസുകാരനായ നായകനെ പ്രണയിക്കുന്ന നക്സലാണ് ചിത്രത്തില്‍ സായ് പല്ലവി.

വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.