താനും ദിവസങ്ങൾക്ക് മുമ്പാണ് യൂട്യൂബിൽ തെന്നിന്ത്യൻ ഭാഷയിൽ വണ്‍ ബില്യൺ വ്യൂസ് നേടുന്ന ആദ്യ ഗാനമെന്ന റെക്കോർഡ് റൗഡി ബേബി സ്വന്തമാക്കിയത്. റെക്കോർഡുകൾ ഭേദിച്ചാണ് മാരി 2 വിലെ ഈ ഗാനം ജൈത്രയാത്ര തുടർന്നത്. ‘റൗഡി ബേബി 1 ബില്യൺ‌ വ്യൂസ്’ എന്നെഴുതി പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. എന്നാലിപ്പോൾ ഈ പോസ്റ്ററാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. 

പുറത്തിറങ്ങിയ പോസ്റ്ററിൽ സായ് പല്ലവിയുടെ ചിത്രമില്ല എന്നതാണ് ആരാധകരെ നിരാശരാക്കിയിരിക്കുന്നത്. ഗിറ്റാർ പിടിച്ചു നിൽക്കുന്ന ധനുഷിന്റെ ചിത്രം മാത്രമാണ് ‘റൗഡി ബേബി 1 ബില്യൺ‌ വ്യൂസ്’ എന്നെഴുതിയ പോസ്റ്ററിൽ‌ ചേർത്തത്. ‘എവിടെ സായി പല്ലവി’ എന്നാണ് ഇതുകണ്ട ആരാധകരുടെ ചോദ്യം. പാട്ടിന്റെ വിജയത്തിന് ഒരു കാരണം സായി പല്ലവിയുടെ നൃത്തമാണെന്നും ഇവർ വാദിക്കുന്നു. സായ് പല്ലവി ഇല്ലെങ്കിൽ റൗഡി ബേബി പൂർണമാകില്ലെന്നും ആരാധകർ തുറന്നടിച്ചു.

എന്തിന്റെ അടിസ്ഥാനത്തിലാണ് സായിയെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയതെന്ന് വ്യക്തമാക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ചർച്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും. 

2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വീഡിയോ എന്ന നേട്ടം റൗഡി ബേബി സ്വന്തമാക്കിയിരുന്നു. 2015ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമായ മാരി2വിലെതാണ് ഗാനം. യുവൻ ശങ്കർരാജ സം​ഗീതം നിർവ്വഹിച്ച ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ധനുഷാണ്. ധനുഷും ദീയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയുടേതാണ് കൊറിയോഗ്രാഫി. 

ധനുഷിനെ വെല്ലുന്ന പ്രകടനമായിരുന്നു സായ് ​ഗാനരം​ഗത്തിൽ കാഴ്ചവച്ചത്. അതുതന്നെയാണ് ഈ ​ഗാനത്തിന്റെ ആകർഷണവും. ഈ ഗാനം ഇറങ്ങിയ സമയത്ത് തന്നെ വൈറലായിരുന്നു. യൂട്യൂബിൽ റെക്കോർഡുകളാണ് ആദ്യ ആഴ്ചയിൽ തന്നെ ​ഗാനം കൈവരിച്ചത്.