ലവ് സ്റ്റോറി എന്ന ചിത്രമാണ് സായ് പല്ലവി നായികയായി പ്രദര്‍ശനത്തിന് എത്തിയത്. 

'പ്രേമം 'എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടിയാണ് സായ് പല്ലവി (Sai Pallavi). മലയാളത്തില്‍ തുടര്‍ന്നങ്ങോട്ട് ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചില്ലെങ്കിലും അന്യഭാഷകളിലൂടെ സിനിമയില്‍ സജീവമാണ് സായ് പല്ലവി. സായ് പല്ലവിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ലവ് സ്റ്റോറിയുടെ( Love Story) വിജയം ആഘോഷിക്കുകയാണ് സായ് പല്ലവി.

View post on Instagram

എനിക്കും എന്റെ തെലുങ്ക് ചിത്രമായ ലവ് സ്റ്റോറിയുടെ ടീമിനും ഇന്ന് വളരെ വൈകാരികമായിരുന്നു. അഭിനേതാക്കള്‍, സംവിധായകർ, നിർമ്മാതാക്കൾ, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സിനിമയുടെ വിജയത്തിനായി പ്രാർത്ഥിച്ചു. ഇനി ഇത് ഞങ്ങളുടെ മാത്രം സിനിമയല്ല. പ്രേക്ഷകരുടേതുമാണ് എന്നതിന് തെളിവുണ്ടെന്ന് വ്യക്തമാക്കിയ സായ് പല്ലവി തിയറ്ററിലെ ആഘോഷത്തിന്റെ വീഡിയോയും പങ്കുവെച്ചു.

സായ് പല്ലവി നായികയായ ചിത്രം കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്.

നാഗചൈതന്യയാണ് ലവ് സ്റ്റോറിയെന്ന ചിത്രത്തിലെ നായകൻ. ശേഖര്‍ കമ്മുല ആണ് ചിത്രം സംവിധാനം ചെയ്‍തത്. തിരക്കഥയും ശേഖറിന്റേത് തന്നെ. ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് വിജയ് സി കുമാര്‍ ആണ്. ദേവയാനിയും ലവ് സ്റ്റോറിയെന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഈശ്വരി റാവു ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തിയത്.