ചെന്നൈ: പ്രേമം മുതല്‍ മാരി 2 വരെ...സായ് പല്ലവിയുടെ അക്കൗണ്ടില്‍ ഹിറ്റുകള്‍ മാത്രം. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്ത് മാത്രമല്ല സോഷ്യല്‍ മീഡിയയിലും സായ് പല്ലവി താരമാണ്. അടുത്തിടെ പുറത്തിറങ്ങിയ ധനുഷ് ചിത്രം മാരി 2 വിലെ 'റൗഡി ബേബി'യെന്ന തകര്‍പ്പന്‍ ഡാന്‍സിലൂടെ വിമര്‍ശകരുടെ പോലും വായടപ്പിച്ചിരിക്കുകയാണ് സായ് പല്ലവി.  

മുഖക്കുരു കവിളും അഴിച്ചിട്ട ചുരുള്‍ മുടിയുമായി നായികാ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ സായ് പല്ലവിയുടെ വിഷു സ്പെഷ്യല്‍ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂടി കേരളത്തനിമയിലാണ് മലയാളികളുടെ വിഷു ആഘോഷത്തിന് സായ് ഒരുങ്ങിയത്. 

സായ് പല്ലവി തന്നെയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്.  സായ് അതിസുന്ദരി എന്ന കമന്‍റുകളുമായി മിനിറ്റുകള്‍ കൊണ്ട് ചിത്രങ്ങള്‍ വൈറലായി.

2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് സായ് പല്ലവി മലയാള സിനിമാ രംഗത്ത് പ്രവേശിക്കുന്നത്.