സായ് പല്ലവി സെല്‍ഫിഷ് സ്റ്റാറല്ല, സെല്‍ഫി ഹീറോയിനെന്നും കമന്റുകള്‍.

മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായ ഒരു താരമാണ് സായ് പല്ലവി. സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രം അമരനാണ്. അമന്റെ പ്രമോഷന്റെ തിരക്കിലുമാണ് താരം. അത്തരം ഒരു ചടങ്ങില്‍ നിന്നുള്ള വീഡിയോയാണ് താരത്തിന്റേതായി പ്രചരിക്കുന്നത്.

വലിയ ജനക്കൂട്ടമാണ് ചിത്രത്തിന്റെ പ്രമോഷനില്‍ താരങ്ങളെ കാണാനെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അവരെയും ഉള്‍പ്പെടുത്തി ഫോട്ടോ സെല്‍ഫിയെടുക്കാൻ ചിത്രത്തിലെ നായകൻ ശിവകാര്‍ത്തികേയൻ ശ്രമിക്കുന്നതും ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ കാണാൻ സാധിക്കുന്നും ഉണ്ട്. എന്നാല്‍ സെല്‍ഫി ഫോട്ടോയില്‍ ജനക്കൂട്ടത്തെ കൃത്യമായി പകര്‍ത്താൻ ശിവകാര്‍ത്തികേയൻ ബുദ്ധിമുട്ടുമ്പോള്‍ സഹായവുമായെത്തുന്നത് ചിത്രത്തിലെ നായിക സായ് പല്ലവി ആണ്. ടെക്നോളജിയിലും പുലിയാണ്, ഫോണില്‍ സെല്‍ഫി കൃത്യമായി എടുക്കുന്നതിനും സാമര്‍ഥ്യമുണ്ടാകണം എന്നൊക്കെയാണ് നടിയുടെ വീഡിയോയ്‍ക്ക് ആരാധകരുടെ കമന്റുകള്‍.

Scroll to load tweet…

യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രം ഒക്ടോബര്‍ 31നാണ് റിലീസ് ചെയ്യുമ്പോള്‍ താരത്തിന്റെ ആരാധകര്‍ പ്രതീക്ഷയിലുമാണ്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. സായ് പല്ലവി ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായിട്ടാണ് ഉണ്ടാകുക. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് തണ്ടേലും പ്രതീക്ഷയുള്ളതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തണ്ടേല്‍ ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. എന്തായാലും നാഗചൈതന്യയുടെ തണ്ടേല്‍ സിനിമയുടെ കഥയുടെ സൂചനകള്‍ പുറത്തായത് ചര്‍ച്ചയായി മാറിയിട്ടുണ്ട്.

Read More: അനിരുദ്ധ് രവിചന്ദറിന്റെ ഫോണിന്റെ വാള്‍പേപ്പര്‍ എന്ത്?, കണ്ടെത്തി ആരാധകര്‍, തമിഴകത്ത് ആരവം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക