Asianet News MalayalamAsianet News Malayalam

Shyam Singha Roy : നാനി നായകനാകുന്ന ചിത്രം 'ശ്യാം സിൻഹ റോയി', പ്രതീക്ഷയോടെ സായ് പല്ലവി

നാനി നായകനാകുന്ന ചിത്രത്തില്‍ നായികയാകുന്ന സായ് പല്ലവിയാണ്.

Sai Pallavi share her photo
Author
Kochi, First Published Dec 5, 2021, 7:45 PM IST

നാനി (Nani) നായകനാകുന്ന ചിത്രമാണ് 'ശ്യാം സിൻഹ റോയി'. സായ് പല്ലവിയാണ് (Sai Pallavi) ചിത്രത്തില്‍ ഒരു പ്രധാന സ്‍ത്രീകഥാപാത്രമായി എത്തുന്നത്.  ഇതുവരെ ഇറങ്ങിയ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ചിത്രീകരണ വേളയിലെ ചില ഫോട്ടോകളും ഇതിനോടകം തന്നെ പ്രേക്ഷകരിൽ ആകാംക്ഷ നിറച്ചിട്ടുണ്ട്. ഇപോഴിതാ തന്റെയൊരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്  'ശ്യാം സിൻഹ റോയി' ഹിറ്റാകുമെന്ന പ്രതീക്ഷയോടെ സായ് പല്ലവി.

ഇൻസ്റ്റാഗ്രാം സ്റ്റോറിയായിട്ടാണ് തന്റെ ഫോട്ടോ സായ് പല്ലവി പങ്കുവെച്ചിരിക്കുന്നത്. രാഹുൽ സംകൃത്യൻ ചിത്രം സംവിധാനം ചെയ്യുന്നു. സായ് പല്ലവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സനു ജോൺ വർഗീസാണ്. നവീൻ നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്‍നപ്പള്ളിയാണ് 'ശ്യാം സിൻഹ റോയി' നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ്.  നാനി നായകനാകുന്ന ചിത്രത്തിന്റെ  സംഗീത സംവിധായകൻ മിക്കി ജെ മെയറാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് വെങ്കട്ട രത്‍നം.

കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ, രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്‍ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ. സായ് പല്ലവി ചിത്രത്തിന്റെ നൃത്ത സംയോജനം: കൃതി മഹേഷ്‌, യാഷ്. സരീഗമ തെലുങ്കാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ അവകാശം സ്വന്തമാക്കിയത്.   നാനിയും പ്രതീക്ഷയര്‍പ്പിക്കുന്ന ചിത്രമായ 'ശ്യാം സിൻഹ റോയി'ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Follow Us:
Download App:
  • android
  • ios