Asianet News MalayalamAsianet News Malayalam

Shyam Singha Roy : 'പ്രണവാലയ..' സായ് പല്ലവി ചിത്രത്തിലെ മനോഹരമായ ഗാനം പുറത്തുവിട്ടു

'ശ്യാം സിൻഹ റോയി' ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു.

Sai Pallavi starrer film Shyam Singha Roy video song out
Author
Kochi, First Published Jan 11, 2022, 11:47 PM IST

സായ് പല്ലവി (Sai Pallavi ) നായികയായെത്തിയ ചിത്രമാണ്  'ശ്യാം സിൻഹ റോയി' (Shyam Singha Roy). രാഹുൽ സംകൃത്യൻ സംവിധാനം ചെയ്‍ത  'ശ്യാം സിൻഹ റോയി'ക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ക്രിസ്‍മസ് റിലീസായിട്ട് ആണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.  നാനി നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ പുതിയൊരു വീഡിയോ ഗാനം പുറത്തുവിട്ടു.

'പ്രണവാലയ' എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നാനിയും സായ് പല്ലവിയുമാണ് ചിത്രത്തിലെ ഗാനരംഗത്തുള്ളത്. സിരിവെന്നെലെ സീതാരാമ ശാസ്‍ത്രിയാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. മിക്കി ജെ മെയർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

'ശ്യാം സിൻഹ റോയി'യെന്ന ചിത്രം നിര്‍മിച്ചത് ശ്രീ വെങ്കട്ട് ബോയ്‍നപ്പള്ളിയാണ്. നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അവിനാശ് കൊല്ല ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. എസ് വെങ്കട്ട രത്‍നമാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.

മഡോണ സെബാസ്റ്റ്യൻ, രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്‍ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ.  നൃത്ത സംയോജനം: കൃതി മഹേഷ്‌, യാഷ്. പി ആർ ഒ: വംശി ശേഖർ, പി ശിവപ്രസാദ്. തെലുങ്ക് ഭാഷയില്‍ നിര്‍മിച്ച ചിത്രം മലയാളത്തിലടക്കം മൊഴിമാറ്റിയും എത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios