സൈജു കുറുപ്പ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു (Antakshari trailer).
സൈജു കുറുപ്പ് നായകനാകുന്ന ചിത്രമാണ് 'അന്താക്ഷരി'. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിപിൻ ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'അന്താക്ഷരി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (Antakshari trailer).
പൊലീസ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ സൈജു കുറുപ്പ് അഭിനയിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ 'അന്താക്ഷരി'യും ഒരു പ്രധാന ഘടകമായി വരുന്നുവെന്ന് ട്രെയിലറില്‍ നിന്ന് മനസിലാകുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് 'അന്താക്ഷരി' എത്തുക. ജീത്തു ജോസഫാണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന പ്രത്യേകയുമുണ്ട്.
അല്‍ ജസ്സം അബ്‍ദുള്‍ ജബ്ബാർ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സുൽത്താൻ ബ്രദേഴ്സ് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിലാണ് നിര്‍മാണം. ശ്യാം ലാലാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. പ്രോജക്ട് ഡിസൈനര്‍ അല്‍ ജസീം അബ്‍ദുള്‍ ജബ്ബാർ.
സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വർമ്മ, ബിനു പപ്പു, പ്രിയങ്ക നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കിത് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബബ്‌ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജോണ്‍ കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. കലാസംവിധാനം സാബു മോഹന്‍, വസ്‍ത്രാലങ്കാരം അശ്വതി ജയകുമാര്‍, മേക്കപ്പ് സുധീർ സുരേന്ദ്രന്‍, സ്റ്റിൽസ് ഫിറോഷ് കെ ജയേഷ്, ഡിസൈന്‍ അജിപ്പൻ എന്നിവരാണ്. ക്രിയേറ്റീവ് ഡയറക്ടര്‍ നിതീഷ് സഹദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, അസോസിയേറ്റ് ഡയറക്ടർ റെജിവന്‍ എ, റെനിറ്റ് രാജ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, സെക്കന്‍റ് യൂണിറ്റ് ക്യാമറ നീരജ് രവിയും ആണ്.
സൗണ്ട് ഡിസൈനിംഗ് അരുണ്‍ എസ് മണി, ഓഡിയോഗ്രാഫി വിഷ്‍ണു സുജാതന്‍, ആക്ഷന്‍ വിക്കി മാസ്റ്റര്‍, അഡീഷണല്‍ റൈറ്റേഴ്സ് സാന്‍ജോ ജോസഫ്, രഞ്ജിത് വര്‍മ്മ, പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ ഹരി ആനന്ദ്, വിഎഫ്എക്‌സ് പ്രോമിസ്. പിആർഒ ശബരി. സോണി ലിവിലൂടെയാകും ചിത്രം റിലീസ് ചെയ്യുക.
Read More : 'മമ്മൂട്ടി അങ്കിളൊന്ന് വരുമോ'; ആശുപത്രി കിടക്കയിൽ നിന്ന് കുഞ്ഞാരാധിക, കാണാനെത്തി താരം
'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' ആണ് സൈജു കുറുപ്പ് പ്രധാന കഥാപാത്രമായി അവസാനം പുറത്തെത്തിയ ചിത്രം. സൈജു ടൈറ്റില്‍ കഥാപാത്രമായി എത്തിയ ചിത്രത്തിന്‍റെ സംവിധാനം അരുണ്‍ വൈഗ ആയിരുന്നു. വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖറും മൈ ഡ്രീംസ് എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സൈജുവിന്‍റെ കരിയറിലെ 100-ാം ചിത്രവുമായിരുന്നു 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍'. രാജേഷ് വര്‍മ്മ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ജോണി ആന്‍റണി, സാബുമോന്‍ അബ്‍ദുസമദ്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തി. 'ലളിതം സുന്ദരം' എന്ന ചിത്രമാണ് സൈജു കുറുപ്പ് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിയത്. മഞ്‍ജു വാര്യരുടെ സഹോദരൻ മധു വാര്യരാണ് ചിത്രം സംവിധാനം ചെയ്‍തത്.
