ചിത്രം ഓഗസ്റ്റ് മുപ്പതിന് പ്രദർശനത്തിനെത്തും. 

നടൻ സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഭരതനാട്യം" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. കുടുംബത്തിലെ കാർന്നോരുടെ സപ്തതി ആഘോഷവും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളും കോർത്തിണക്കിയാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. രസകരമായ ചിരി കാഴ്ചയാകും സിനിമ സമ്മാനിക്കുക എന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നതും. ചിത്രം ഓഗസ്റ്റ് മുപ്പതിന് പ്രദർശനത്തിനെത്തും. 

സൈജുവിനൊപ്പം സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ ,നന്ദു പൊതുവാൾ,സോഹൻ സീനുലാൽ,ദിവ്യ എം നായർ, ശ്രീജ രവി, പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്ന് ഒരുക്കുന്ന "ഭരതനാട്യം " എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു. 

ഡബ്ല്യുസിസി അം​ഗങ്ങൾ എന്റെ ​ഹീറോകൾ, കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ..: ചിന്മയി ശ്രീപദ

മനു മഞ്ചിത്ത് എഴുതിയ വരികൾക്ക് സാമുവൽ എബി ഈണം പകരുന്നു. എഡിറ്റിംഗ്-ഷഫീഖ് വി ബി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മയൂഖ കുറുപ്പ്, ശ്രീജിത്ത്‌ മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- ജിതേഷ് അഞ്ചുമന, കലാസംവിധാനം - ബാബു പിള്ള, മേക്കപ്പ്-മനോജ് കിരൺ രാജ്, കോസ്റ്റ്യൂംസ് ഡിസൈൻ -സുജിത് മട്ടന്നൂർ, സ്റ്റിൽസ്- ജസ്റ്റിൻ ജയിംസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-സാംസൺ സെബാസ്റ്റ്യൻ,അസോസിയേറ്റ് ഡയറക്ടർ- അരുൺ ലാൽ, അസിസ്റ്റന്റ് ഡയറക്ടർ- ആൽസിൻ ബെന്നി, കൃഷ്ണ മുരളി, വിഷ്ണു ആർ പ്രദീപ്,സൗണ്ട് ഡിസൈനർ-ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ, വിഎഫ്എക്സ്-ജോബിൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ്.- കല്ലാർ അനിൽ,ജോബി ജോൺ,പരസ്യക്കല-യെല്ലോ ടൂത്ത്സ്, പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Bharathanatyam Teaser | Saiju Kurup | Saikumar | Thomas Thiruvalla | Krishnadas Murali | 30 Aug '24