ഒക്ടോബര്‍ 18ന് റിലീസ് ചെയ്ത പൊറാട്ട് നാടകം പ്രദര്‍ശനം തുടരുകയാണ്. 

സൈജു കുറുപ്പ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം 'പൊറാട്ട് നാടക'ത്തിലെ വീഡിയോ ഗാനം റിലീസായി. രാഹുല്‍ രാജ് സംഗീതം ഒരുക്കിയ ഉത്സവ ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. രാഹുല്‍ രാജ് തന്നെയാണ് ഈ പവര്‍ പാക്ക്ഡ് ഗാനം ആലപിച്ചിരിക്കുന്നതും. ബി കെ ഹരിനാരായണന്‍റേതാണ് വരികള്‍. ഒക്ടോബര്‍ 18ന് റിലീസ് ചെയ്ത പൊറാട്ട് നാടകം പ്രദര്‍ശനം തുടരുകയാണ്. 

മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് 'പൊറാട്ട് നാടകം'. നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം ' ഒരുങ്ങിയത് സിദ്ദിഖിന്‍റെ മേല്‍നോട്ടത്തോടെയാണ്. ലൈറ്റ് ആൻഡ് സൗണ്ട് ഓപ്പറേറ്ററായ അബു എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്. 

എമിറേറ്റ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹൻലാൽ' , 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വർഷത്തെ മികച്ച ഹാസ്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്. രാഹുൽ രാജ് ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നൊരു പ്രത്യേകതയുമുണ്ട്. 

വിനീത് ശ്രീനിവാസനും സിത്താരയും ഒന്നിച്ചു, കിട്ടിയത് കലക്കൻ കല്യാണപ്പാട്ട്; 'അൻപോടു കൺമണി' ​ഗാനം

Gora Habba Video Song | Porattu Naadakam | Noushad Saffron | Saiju Kurup | Rahul Raj

രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്‌. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം