വിമാനത്താവളത്തില്‍ നിന്നുള്ള സല്‍മാൻ ഖാന്റെ ഫോട്ടോ ചര്‍ച്ചയാകുകയാണ്. 

വിമാനത്താവളത്തില്‍ നിന്നുള്ള സല്‍മാൻ ഖാന്റെ ഫോട്ടോ അടുത്തിടെ പ്രചരിച്ചത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒരു വിന്റേജ് തൊപ്പിയണിഞ്ഞ ബോളിവുഡ് താരം ഗ്രേ ടീ ഷര്‍ട്ടിനു മുകളില്‍ കറുത്ത ജാക്കറ്റും പാന്റ്‍സുമാണ് ധരിച്ചത്. മറ്റൊരു നടന്റെ ലുക്കിനെ ഓര്‍മപ്പെടുത്തുന്നതാണ് താരത്തിന്റെ വേഷം എന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഒരു സെറ്റില്‍ നിന്നുള്ള നടൻ ധര്‍മേന്ദ്രയുടെ ഫോട്ടോയിലെ ലുക്കിന് സമാനമാണ് സല്‍മാൻ ഖാന്റേതും എന്നാണ് തൊപ്പിയടക്കമുള്ളവ ചൂണ്ടിക്കാട്ടി ആരാധകരുടെ കണ്ടെത്തല്‍.

സല്‍മാൻ ഖാൻ നായകനായി ഒടുവിലെത്തിയ ചിത്രം ടൈഗര്‍ മൂന്നാണഅ. ലോകകപ്പിനിടെ എത്തിയ ഒരു ബോളിവുഡ് ചിത്രമായിട്ടും ടൈഗര്‍ 3 ഹിറ്റായി മാറിയിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 464 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ നേടിയത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് സാക്‍നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ മാത്രം ആകെ കോടി രൂപ നേടാനും ടൈഗര്‍ 3ക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

സംവിധാനം നിര്‍വഹിച്ചത് മനീഷ് ശര്‍മയാണ്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 മികച്ച ഒന്നാണെന്ന് തുടക്കത്തിലേ അഭിപ്രായം ലഭിച്ചത് ബോക്സ് ഓഫീസിലെ കുതിപ്പിന് സഹായകരമായി. നിര്‍മാണം യാഷ് രാജ് ഫിലിംസായിരുന്നു.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്.

Read More: മല്ലയുദ്ധത്തില്‍ തകര്‍ത്താടി മോഹൻലാല്‍, പ്രിയദര്‍ശൻ സിനിമയ്‍ക്ക് സംഭവിച്ചതെന്ത്?\

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക