ആ വഴിക്ക് ഒന്ന് മാറി ചിന്തിക്കുകയാണ് ബോളിവുഡിലെ മറ്റൊരു ഖാനായ സല്‍മാന്‍ ഖാന്‍. അതിനായി തമിഴകത്തെ സ്റ്റാര്‍‌ സംവിധായകനെ തന്നെയാണ് സല്‍മാന്‍ ഒപ്പം കൂട്ടുന്നത് 

മുംബൈ: തമിഴിലെ യുവ സംവിധായകന്‍ അറ്റ്ലി സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ കഴിഞ്ഞ വര്‍ഷം ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ആ വഴിക്ക് ഒന്ന് മാറി ചിന്തിക്കുകയാണ് ബോളിവുഡിലെ മറ്റൊരു ഖാനായ സല്‍മാന്‍ ഖാന്‍. അതിനായി തമിഴകത്തെ സ്റ്റാര്‍‌ സംവിധായകനെ തന്നെയാണ് സല്‍മാന്‍ ഒപ്പം കൂട്ടുന്നത് ഗജനിയും, തുപ്പാക്കിയും, കത്തിയും ഒരുക്കിയ എആര്‍ മുരുകദോസിനെ. 

സല്‍മാന്‍ തന്നെയാണ് മുരുകദോസുമായി ചേര്‍ന്ന് ചിത്രം ഒരുക്കുന്ന വിവരം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പുറത്തുവിട്ടത്. "ഗംഭീരമായ കഴിവുകളുള്ള വ്യക്തികളുമായി ചേരുകയാണ്. എആര്‍ മുരുകദോസുമായും, സജിത് നഡ്നാലയുമായും ചേര്‍ന്ന് പുതിയ ചിത്രം ചെയ്യുന്നു. 2025 ഈദിനായിരിക്കും ഈ ചിത്രം ഇറങ്ങുക. ഈ യാത്രയില്‍ നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും വേണം" മൂന്നുപേരുടെയും ചിത്രം അടക്കമുള്ള പോസ്റ്റില്‍ സല്‍മാന്‍ എഴുതി. 

സല്‍മാന്‍ ഖാന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകള്‍ എല്ലാം ഉണ്ടായത് ഈദ് റിലീസുകളായാണ്. അതിനാല്‍ തന്നെ മുരുകദോസ് ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് സല്ലു ഫാന്‍സ് കാണുന്നത്. അവാസനം സല്‍മാന്‍ ഖാന്‍റെതായി ഇറങ്ങിയ ചിത്രം ടൈഗര്‍ 3 ആണ്. യാഷ് രാജിന്‍റെ സ്പൈ യൂണിവേഴ്സില്‍ വരുന്ന ചിത്രം വിജയമായിരുന്നു. 

2020 ല്‍ ഇറങ്ങിയ രജനികാന്ത് പ്രധാന വേഷത്തില്‍ എത്തിയ ദര്‍ബാര്‍ ആയിരുന്നു മുരുകദോസ് സംവിധാനം ചെയ്ത അവസാന ചിത്രം. ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു. നിലവില്‍ ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രം ഒരുക്കുകയാണ് മുരുകദോസ്. അതിന് ശേഷമായിരിക്കും സല്‍മാന്‍ ചിത്രം എന്നാണ് സൂചന. 

View post on Instagram

2008 ല്‍ ഇറങ്ങിയ ഗജനിയുടെ ഹിന്ദി റീമേക്കാണ് എആര്‍ മുരുകദോസിന്‍റെ ആദ്യത്തെ ഹിന്ദി ചിത്രം. ആമീര്‍ ഖാന്‍ നായകനായ ചിത്രം ബ്ലോക്ബസ്റ്റര്‍ ആയിരുന്നു. അതിന് ശേഷം തുപ്പാക്കിയുടെ റീമേക്ക് ഹോളിഡേ എന്ന പേരില്‍ അക്ഷയ് കുമാറിനെ നായകനാക്കി 2014 ല്‍ ഒരുക്കി. ഈ ചിത്രവും മികച്ച കളക്ഷന്‍ നേടിയിരുന്നു. 

തൃഷയല്ല, നയന്‍താരയല്ല; ഇന്ത്യയില്‍ ആദ്യമായി ഒരു കോടി ശമ്പളം വാങ്ങിയ നടി,രജനി ചിത്രത്തില്‍ രജനിയെക്കാള്‍ ശമ്പളം

ആര്‍എസ്എസായ ജയമോഹനനെ 'മഞ്ഞുമ്മല്‍ ബോയ്സ് പ്രകോപിപ്പിച്ചതിൽ അത്ഭുതപ്പെടേണ്ട: സതീഷ് പൊതുവാള്‍

asianet news live