സല്‍മാന്‍ ഖാന്‍ ചിത്രം ഭാരതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 15, Apr 2019, 3:45 PM IST
salman khan film bharat first look
Highlights

ഈ വര്‍ഷം റിലീസാകുന്ന സിനിമകളില്‍  പ്രേക്ഷകര്‍  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്  ഭാരതിന് വേണ്ടിയാണ് 

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ, കാത്തിരിക്കുന്ന, സല്‍മാന്‍ ഖാന്‍ ചിത്രം ഭാരതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുള്ള താരത്തിന്‍റെ പോസ്റ്ററിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ഈ വര്‍ഷം റിലീസാകുന്ന സിനിമകളില്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഭാരത്.   

കത്രീന കൈഫ്, ദിഷ പാറ്റാനി, തബു എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ടൈഗര്‍ സിന്ധാ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫര്‍ സല്‍മാന്‍ഖാന്‍, കത്രീന കൈഫ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിനായി വിശാല്‍ ശേഖര്‍ ടീം സംഗീതമൊരുക്കുന്നു. ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കുന്ന ഒരു കിടിലന്‍ മാസ് ചിത്രമായിരിക്കും ഭാരതെന്നാണ് സൂചന. സല്‍മാന്‍ ഖാന്‍ ഫിലിംസ്, റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ്, ടി സിരീസ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നത്. 

loader