മുംബൈ: കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലും നിരവധി ട്രോളുകള്‍ക്കും കാരണമായിരുന്നു ഇതിന് പിന്നാലെ നിലമുഴുതുന്ന വീഡിയോയുമായി നടന്‍ സല്‍മാന്‍ ഖാന്‍. ട്രാക്ടറുപയോഗിച്ച് പാടം ഒഴുതുന്ന വീഡിയോയാണ് ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും സല്‍മാന്‍ പങ്കുവച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു മുംബൈ പന്‍വേലിലെ ഫാം ഹൌസില്‍ നിന്നുള്ള ചിത്രം സല്‍മാന്‍ പങ്കുവച്ചത്. 

ലോക്ക്ഡൌണ്‍ ആരംഭിച്ചതിന് പിന്നാലെയാണ് താരം ഫാം ഹൌസിലേക്ക് എത്തിയത്. ഉടനേ മുംബൈയിലേക്ക് മടങ്ങാനുള്ള പദ്ധതിയില്ലേയെന്നാണ് സല്‍മാന്‍റെ ആരാധകര്‍ വീഡിയോയോട് പ്രതികരിക്കുന്നത്. താരത്തിന്റെ സഹോദരി അര്‍പ്പിത ഖാന്‍, ഭര്‍ത്താവ് ആയുഷ്മാന്‍ ശര്‍മ്മ, ഇവരുടെ കുട്ടികള്‍, നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ സല്‍മാന്റെ ഫാം ഹൗസിലാണ് താമസം. 

'ഫാം ഹൗസിലെ കൃഷിക്കാരന്‍'; ചേറില്‍ കുളിച്ചിരിക്കുന്ന സല്‍മാന്‍ ഖാന്റെ ചിത്രം വൈറല്‍