പഠാന്‍റെ വിജയത്തില്‍ സല്‍മാനും പങ്കുണ്ട് എന്ന രീതിയിലായിരുന്നു അവതാരകന്‍റെ ചോദ്യം. എന്നാല്‍ ഇതില്‍ വളരെ വ്യക്തമായ ഉത്തരമാണ് സല്‍മാന്‍ നല്‍കിയത്.
മുംബൈ: ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാണ് പഠാന്‍. നാലുവര്‍ഷത്തിന് ശേഷം ബിഗ് സ്ക്രീനില്‍ നായകനായി തിരിച്ചെത്തിയ ഷാരൂഖ് ഖാന് സ്വപ്നതുല്യമായ മടങ്ങിവരവാണ് ഈ ചിത്രം നല്‍കിയത്. 1000 കോടി ബോക്സ്ഓഫീസ് കളക്ഷന്‍ എന്ന വലിയ നേട്ടം ചിത്രം നേടി. ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ ചെയ്ത അതിഥി വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ടൈഗര്‍ എന്ന ഏജന്‍റായി പഠാനെ ഒരു നിര്‍ണ്ണായക സമയത്ത് രക്ഷിക്കാന്‍ എത്തുന്ന റോളാണ് സല്‍മാന് ചിത്രത്തില്‍. തന്‍റെ പുതിയ ചിത്രമായ കിസീ കാ ഭായ് കിസീ കി ജാന്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഇന്ത്യ ടിവിയിലെ രജത് ശര്‍മ്മയുടെ ആപ് കി അദാലത്തില്‍ പങ്കെടുത്ത് ഇത് സംബന്ധിച്ച് ചോദ്യത്തിന് ഉത്തരം നല്‍കി ഈയിടെ സല്‍മാന്‍.
പഠാന്‍റെ വിജയത്തില്‍ സല്‍മാനും പങ്കുണ്ട് എന്ന രീതിയിലായിരുന്നു അവതാരകന്‍റെ ചോദ്യം. എന്നാല്‍ ഇതില്‍ വളരെ വ്യക്തമായ ഉത്തരമാണ് സല്‍മാന്‍ നല്‍കിയത്. പഠാന്‍റെ വിജയത്തില്‍ ഷാരൂഖ് ഖാന്റെയും ആദിത്യ ചോപ്രയുടെയും ക്രെഡിറ്റ് ആർക്കും തട്ടിയെടുക്കാൻ കഴിയില്ല. ഷാരൂഖ് കഠിനമായ ജോലിയാണ് ആ ചിത്രത്തിന് വേണ്ടി ചെയ്തത്. അദ്ദേഹത്തിന്റെ ആരാധകർ അദ്ദേഹത്തിന്റെ സിനിമ കാണാൻ കാത്തിരിക്കുകയായിരുന്നു, അത് കൃത്യസമയത്ത് വന്നു അത് വന്‍ വിജയമായി സല്‍മാന്‍ പറഞ്ഞു.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ 2023 ജനുവരിയിലാണ് റിലീസായത്. ആഗോളതലത്തിൽ 1000 കോടിയിലധികം രൂപ ചിത്രം ബോക്സോഫീസില്‍ നിന്നും നേടി. ഷാരൂഖുമായുള്ള ചിത്രത്തിലെ സല്‍മാന്‍റെ കോമ്പോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സല്‍മാന്‍ ഖാന്‍റെ വരാനിരിക്കുന്ന ചിത്രമായ ടൈഗർ 3 യിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുമെന്നാണ് വിവരം.
അതേ സമയം സല്‍മാന്‍റെ പുതിയ ചിത്രം ബോളിവുഡിന് അവശ്യം വേണ്ടിയിരുന്ന ഒരു ആശ്വാസജയം സമ്മാനിക്കുകയാണ് എന്നാണ് വിവരം. കിസീ കാ ഭായ് കിസീ കി ജാന്‍ ഭേദപ്പെട്ട ഓപണിംഗ് നേടിയിരുന്നു. തുടര്‍ന്ന് ഈ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ വാരം നേടിയ കളക്ഷന്‍ എത്രയെന്ന വിവരം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ടുണ്ട്.
ആദ്യ വാരാന്ത്യത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 68.17 കോടി നേടിയ ചിത്രം അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഉണ്ടാക്കിയ നേട്ടം 112.80 കോടി ആയിരുന്നു. ഇപ്പോഴിതാ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ആദ്യ വാരം ചിത്രം നേടിയ ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 151.12 കോടിയാണ്.
ലോകമെമ്പാടുമായി 5700 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം ഏപ്രില്‍ 21 ന് റിലീസ് ചെയ്യപ്പെട്ടത്. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ വി മണികണ്ഠന്‍ ആണ്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ ഷമിറാ നമ്പ്യാര്‍, സംഗീതം ഹിമേഷ് രഷമിയ, രവി ബസ്‍രൂര്‍, സുഖ്‍ബീര്‍ സിംഗ്, ദേവി ശ്രീ പ്രസാദ്, സാജിദ് ഖാന്‍, പായല്‍ ദേവ്, അമാല്‍ മാലിക് എന്നിവരാണ്. പൂജ ഹെഗ്ഡെ നായികയായ ചിത്രത്തില്‍ വെങ്കടേഷ്, ഭൂമിക ചൗള, ജഗപതി ബാബു, രാഘവ് ജുയല്‍, ജാസി ഗില്‍, സിദ്ധാര്‍ഥ് നിഗം, ഷെഹ്നാസ് ഗില്‍, പാലക് തിവാരി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
ആഗോള ബോക്സ് ഓഫീസില്‍ നേട്ടം തുടര്‍ന്ന് സല്‍മാന്‍; 'കിസീ കാ ഭായ്' ഒരാഴ്ചയില്‍ നേടിയ കളക്ഷന്‍
പ്രേമത്തിന്‍റെ കാര്യത്തില്‍ നിര്‍ഭാഗ്യവനാണ് താനെന്ന് സല്‍മാന്‍ ഖാന്‍
