സല്‍മാന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ തട്ടിപ്പറിച്ചതായാണ് പരാതി. വീഡിയോ ചിത്രീകരിക്കാന്‍ താന്‍ ബോഡി ഗാര്‍ഡില്‍ നിന്ന് അനുവാദം വാങ്ങിയെന്നും പാണ്ഡേ പറയുന്നു
മുംബൈ: മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചു വാങ്ങിയതിന് ബോളിവുഡ് താരം സൽമാൻ ഖാനെതിരെ ആരാധകന്റെ പരാതി. മാധ്യമ പ്രവര്‍ത്തകനായ അശോക് ശ്യാംപാല്‍ പാണ്ഡേയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഡിഎന്‍ നഗര്‍ പോലീസ് കേസെടുത്തു. ഭാരത് എന്ന സിനിമയുടെ പ്രമോഷന് ഷൂട്ടിന് സല്മാന് സൈക്കിളിൽ യഷ് രാജ് സ്റ്റുഡിയോയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
സല്‍മാന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ തട്ടിപ്പറിച്ചതായാണ് പരാതി. വീഡിയോ ചിത്രീകരിക്കാന്‍ താന്‍ ബോഡി ഗാര്‍ഡില്‍ നിന്ന് അനുവാദം വാങ്ങിയെന്നും പാണ്ഡേ പറയുന്നു.എന്നാൽ അനുവാദമില്ലാതെയാണ് പണ്ഡേ വീഡിയോ എടുത്തതെന്നാണ് സൽമാന്റെ ബോഡി ഗാർഡിന്റെ മൊഴി. സല്മാന് സൈക്കിളില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്.
എന്നാല്‍ മാധ്യമപ്രവര്‍ത്തകന്റെ പരാതി ശരിയല്ലെന്ന് സല്‍മാന്റെ യാത്ര കണ്ടുനിന്ന ഒരാള്‍ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം ഈ മാധ്യമപ്രവര്‍ത്തകന്റെ മാത്രമല്ല, മറ്റുചിലരുടെ ഫോണുകളും സല്‍മാന്റെ ബോഡി ഗാര്‍ഡുമാര്‍ വാങ്ങിവച്ചെന്ന് പറയുന്നു. തിരക്കേറിയ വഴിയില്‍ ഇത്തരത്തില്‍ മൊബൈല്‍ ഷൂട്ട് ചെയ്യുന്നത് ട്രാഫിക് ജാം ഉണ്ടാക്കുന്നതിനാലാണ് ഇത് ചെയ്തത് എന്നാണ് സല്‍മാന്റെ വൃത്തങ്ങള്‍ പറയുന്നുത്.
