അതേ സമയം  പ്രണയദിനത്തിന് തൊട്ടുമുമ്പ് ചിത്രത്തിലെ ‘നൈയോ ലഗ്ദ’ എന്ന ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. ഇതിലെ സല്‍മാന്‍റെ ഡാന്‍സും ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. 

മുംബൈ: 'കിസി കാ ഭായ് കിസി കി ജാൻ' എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങിയിരിക്കുന്ന അടുത്ത സല്‍മാന്‍ ഖാന്‍ ചിത്രം. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങിയത്. ‘ജീ രഹേ ദ ഹം’ എന്ന ഗാനത്തിലെ സല്‍മാന്‍റെ ഡാന്‍സാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ച. 

ഈ ഗാനത്തില്‍ സല്‍മാന്‍ ശബ്ദവും നല്‍കുന്നുണ്ട്. അഞ്ച് വർഷത്തിന് ശേഷമാണ് സല്‍മാന്‍ ഒരു ഗാനത്തിന് ശബ്ദം നല്‍കുന്നത്. അതേ സമയം സല്‍മാന്‍റെ ഗാനത്തിലെ ഡാന്‍സ് ട്രോള്‍ മീമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സല്‍മാന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ പാട്ട് പങ്കുവച്ചത്. 

ട്വിറ്ററിൽ, സൽമാന്‍റെ ഡാന്‍സ് സ്റ്റെപ് അതിവേഗം ട്രോളായി മാറിയിട്ടുണ്ട്. 'ഭായ്' ട്രെഡ്‌മില്ലിലേക്ക് അപ്‌ഗ്രേഡ് ചെയ്തുവെന്നാണ് ട്വീറ്റ് ചെയ്തത്. മറ്റൊരാളുടെ ചെരുപ്പ് അറിയാതെ ധരിച്ച് അത് കുടഞ്ഞ് കളയാന്‍ ശ്രമിക്കുന്ന പോലെ എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. 'നാട്ടു നാട്ടു' നൃത്തച്ചുവടുകൾ നടത്താനുള്ള സല്‍മാന്‍റെ ശ്രമമാണ് ഇതെന്നാണ്. ഓസ്കാര്‍ അവാര്‍ഡ് നേടിയ പാട്ടിലെ നൃത്തം ഓര്‍മ്മിപ്പിച്ച് ഒരാള്‍ ട്വീറ്റ് ചെയ്തു. 

View post on Instagram

അതേ സമയം പ്രണയദിനത്തിന് തൊട്ടുമുമ്പ് ചിത്രത്തിലെ ‘നൈയോ ലഗ്ദ’ എന്ന ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. ഇതിലെ സല്‍മാന്‍റെ ഡാന്‍സും ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

സൽമാൻ ഖാൻ ഫിലിംസ് പ്രൊഡക്ഷനാണ് കിസി കാ ഭായ് കിസി കി ജാൻ നിര്‍മ്മിക്കുന്നത്. 2023 ഈദ് റിലീസായി പുറത്തിറങ്ങുന്ന ചിത്രം സീ സ്റ്റുഡിയോസ് ലോകമെമ്പാടും റിലീസ് ചെയ്യും. ഫർഹാദ് സാംജി സംവിധാനം ചെയ്ത ചിത്രത്തിൽ ഷെഹ്നാസ് ഗിൽ, പാലക് തിവാരി, സിദ്ധാർത്ഥ് നിഗം, രാഘവ് ജുയൽ, വെങ്കിടേഷ് ദഗ്ഗുബതി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അടുത്തിടെ ‘ബിഗ് ബോസിൽ’ കണ്ട ഇന്റർനെറ്റ് ഗ്ലോബൽ സെൻസേഷൻ അബ്ദു റോസിക്ക് ഈ ഫാമിലി എന്റർടെയ്‌നറിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

പഠാനില്‍ തീയറ്ററില്‍ കാണാന്‍ കഴിയാത്ത ഒടിടിയില്‍ മാത്രമുള്ള രംഗങ്ങള്‍ ഇതാണ്

'നിങ്ങള്‍ക്കെതിരായ എല്ലാ തെളിവുകളും എന്‍റെ പക്കലുണ്ട്'; ശാലു പേയാടിനെതിരെ പൊലീസില്‍ പരാതിയുമായി ആരതി പൊടി