കരിപ്പൂര്‍ വിമാന അപകടവാര്‍ത്ത രാജ്യത്തൊട്ടാകെ സങ്കടത്തിലാക്കിയിരുന്നു. സംഭവത്തില്‍ മരിച്ചവര്‍ക്ക് അനുശോചനവുമായി ഹിന്ദി നടി കരീന കപൂറും രംഗത്ത് എത്തി.

ഹൃദയഭേദകമായ വാര്‍ത്ത. കോഴിക്കോട് വിമാന അപകടം ബാധിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രാര്‍ഥനയും അനുശോചനവും. ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ തീരുമാനമെടുത്ത ക്യാപ്റ്റൻ ദീപക് സാഠെയ്‍ക്ക് ബിഗ് സല്യൂട്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും ജീവൻ നഷ്‍ടമായ മറ്റ് ക്ര്യൂ അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും കരീന കപൂര്‍ എഴുതിയിരിക്കുന്നു. അങ്ങേയറ്റം വേദനാജനകം എന്നായിരുന്നു സംഭവത്തില്‍ അനുശോചനം അറിയിച്ച് മോഹൻലാല്‍ എഴുതിയത്. രാജമല മണ്ണിടിച്ചലില്‍ മരിച്ചവര്‍ക്കും മോഹൻലാല്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.