തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരദമ്പതിമാരാണ് സാമന്തയും നാഗ ചൈതന്യയും. സാമൂഹ്യമാധ്യമത്തില്‍ സജീവമാകുകയും ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്ന താരവുമാണ് സാമന്ത. സാമന്തയുടെയും നാഗ ചൈതന്യയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഒരു ആരാധകന് സാമന്ത നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വിമാനം വൈകിയതിനാല്‍ സാമന്ത ആരാധകരോട് സംവദിക്കാൻ ശ്രമിക്കുകയായിരുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടിയുമായി സാമന്ത എത്തി. ഒരു ആരാധകൻ ചോദിച്ചത് സാമന്ത ഗര്‍ഭിണിയാണോ എന്നായിരുന്നു. എപ്പോഴാണ് കുട്ടി ഉണ്ടാകുക എന്ന തരത്തിലായിരുന്നു ചോദ്യം. സാമന്ത തക്ക മറുപടിയും നല്‍കി. എന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന എല്ലാവര്‍ക്കും എന്ന് പറഞ്ഞായിരുന്നു മറുപടി. 2020 ഓഗസ്റ്റ് 7ന് രാവിലെ 7 മണിക്ക് എനിക്ക് കുഞ്ഞുണ്ടാകും എന്നായിരുന്നു മറുപടി.