മായ എന്ന ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകനായി വരവറിയിച്ചയാളാണ് അശ്വിൻ ശരവണൻ. സാമന്തയെ നായികയാക്കിയാണ് അശ്വിൻ ശരവണൻ അടുത്തതായി സിനിമ ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ചുള്ള സൂചനകള്‍ വ്യക്തമല്ല.   പ്രസന്നയായിരിക്കും ചിത്രത്തില്‍ നായകനായി അഭിനയിക്കുകയെന്നും വാര്‍ത്തയുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

സാമന്തയുടെയോ പ്രസന്നയുടെയോ കഥാപാത്രം എന്തായിരിക്കും എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുക്കുക. സ്‍ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തില്‍ ഉള്ളതായിരിക്കും സിനിമ. ഡെറാഡൂണ്‍ ആണ് പ്രധാന ലൊക്കേഷൻ.  മായ എന്ന ചിത്രത്തില്‍ അശ്വിൻ ശരവണൻ നായികയാക്കിയത് നയൻതാരയെയാണ്. തപ്‍സിയെ നായികയാക്കി ഗെയിം ഓവര്‍ എന്ന സിനിമയും അശ്വിൻ ശരവണൻ സംവിധാനം ചെയ്‍തിട്ടുണ്ട്.