തെന്നിന്ത്യൻ നായികമാരായ പൂജ ഹെഗ്‍ഡെയുടെയും സാമന്തയുടെയും ആരാധകര്‍ തമ്മിലാണ് ഇപ്പോള്‍ ഏറ്റുമുട്ടുല്‍ നടക്കുന്നത്. സാമന്തയെ കുറിച്ച് പൂജ ഹെഗ്‍ഡെ പറഞ്ഞ ഒരു കമന്റാണ് ആരാധകരെ ചൊടിപ്പിച്ചത്. അത് വൻ വിവാദവുമായി. സാമന്തയെ സുന്ദരിയായി തോന്നുന്നില്ലെന്നായിരുന്നു പൂജ ഹെഗ്‍ഡെ പറഞ്ഞത്. സാമന്തയുടെ ആരാധകര്‍ പ്രതികരണവുമായി രംഗത്ത് എത്തിയതോട് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പൂജ ഹെഗ്‍ഡെ പറയുകയും ചെയ്‍തു.

സാമന്തയുടെ ആരാധകര്‍ വളരെ രൂക്ഷമായിട്ടാണ് പൂജ ഹെഗ്‍ഡെയുടെ വാക്കുകളോട് പ്രതികരിച്ചത്. പൂജ ഹെഗ്‍ഡെ മാപ്പ് പറയണമെന്നായിരുന്നു ആവശ്യം. ആരാധകര്‍ സാമന്തയെ അനുകൂലിച്ച് കമന്റുകളുമായി എത്തി. ഒടുവില്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പൂജ ഹെഗ്‍ഡെ പറഞ്ഞു. തന്റെ വിവരങ്ങള്‍ അന്വേഷിച്ചുള്ള സന്ദേശങ്ങള്‍ക്ക് പ്രതികരിക്കരുത്. വ്യക്തിഗത വിവരങ്ങള്‍ പറയരുത് എന്നായിരുന്നു പൂജ ഹെഗ്‍ഡെ പറഞ്ഞത്. എന്നാല്‍ പുലര്‍ച്ചെ തന്റെ അക്കൗണ്ട് സുരക്ഷിതമായെന്നും ടെക്‌നിക്കല്‍ ടീമിന് നന്ദി അറിയിക്കുന്നതായും പൂജ ഹെഗ്‍ഡെ പറഞ്ഞു. അതേസമയം സാമന്തയെ കുറിച്ചുള്ള കമന്റ് എന്തുകൊണ്ടാണെന്ന് പൂജ ഹെഗ്‍ഡെ പറഞ്ഞില്ല.