നയൻതാരയെ നായികയാക്കി മായ എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ അശ്വിൻ ശരണ്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നായിക സാമന്തയാണ്. സംസാരിക്കാനാകാത്ത ഒരു കഥാപാത്രമായാണ് ചിത്രത്തില്‍ സാമന്ത അഭിനയിക്കുന്നത് എന്നാണ് വാര്‍ത്തകള്‍.

കരിയറില്‍ ആദ്യമായിട്ടാണ് സാമന്ത ഇത്തരമൊരു കഥാപാത്രമായി എത്തുന്നത്. തമിഴ് ഹൊറര്‍ ത്രില്ലറായിരിക്കും ചിത്രം. പ്രസന്നയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായിട്ടുണ്ട്. അശ്വിൻ ശരവണ്‍ ഏറ്റവും ഒടുവില്‍, തപ്‍സിയെ നായികയാക്കി ചെയ്‍ത ഗെയിം ഓവറും സൂപ്പര്‍നാച്വറല്‍ സ്വഭാവത്തിനോട് അടുത്തുനില്‍ക്കുന്ന പ്രമേയമുള്ള സിനിമയായിരുന്നു. ആരാധകര്‍ അശ്വിൻ ശരവണിന്റെ പുതിയ സിനിമയ്‍ക്കായി കാത്തിരിക്കുകയാണ്. മായ പോലെ വലിയ ശ്രദ്ധ നേടുന്നതായിരിക്കും സാമന്ത നായികയാകുന്ന സിനിമയും എന്നാണ് കരുതുന്നത്.