Asianet News MalayalamAsianet News Malayalam

'‌ദുഷ്യന്തനും ശകുന്തള'യും എത്താൻ വൈകും; 'ശാകുന്തളം' റിലീസ് മാറ്റി

യശോദ എന്ന ചിത്രമാണ് സാമന്തയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

Samantha movie Shaakuntalam release postponed
Author
First Published Feb 7, 2023, 2:35 PM IST

സാമന്ത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ശാകുന്തള'ത്തിന്റെ റിലീസ് മാറ്റിവച്ചു. ചിത്രത്തിന്റെ നിർമ്മാതാക്കളായ ശ്രി വെങ്കിടേശ്വര ക്രിയേഷൻസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 17ന് ആയിരുന്നു ശാകുന്തളത്തിന്റെ റിലീസ് വച്ചിരുന്നത്. എന്നാൽ അന്നേദിവസം സിനിമ തിയറ്ററിൽ എത്തില്ലെന്നും ഉടൻ തന്നെ പുതുക്കിയ റിലീസ് തിയതി പുറത്തുവിടുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. 

കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കി ഒരുങ്ങുന്ന സിനിമയാണ് ശാകുന്തളം. ഗുണശേഖര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ ആണ് 'ദുഷ്യന്തനാ'യി വേഷമിടുന്നത്. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. 

അതേസമയം, ബോളിവുഡ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് സാമന്ത. ദിനേഷ് വിജൻ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത ഹിന്ദിയില്‍ നായികയാകുക. ആയുഷ്‍മാൻ ഖുറാനെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് വിവരം. ത്രത്തില്‍ സാമന്ത ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്.

യശോദ എന്ന ചിത്രമാണ് സാമന്തയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വാടക ​​ഗർഭധാരണത്തിന്റെ പുറകിൽ നടക്കുന്ന മാഫികളുടെ കഥ പറഞ്ഞ ചിത്രം, ഹരീഷ് നാരായണും കെ ഹരി ശങ്കറും ചേർന്നാണ് സംവിധാനം ചെയ്തത്. ഉണ്ണി മുകുന്ദനും ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ എത്തി കയ്യടി നേടിയിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയുടെ സിരീസില്‍ പ്രധാന കഥാപാത്രമാകാന്‍ ഒരുങ്ങുകയാണ് സാമന്ത ഇപ്പോള്‍. റൂസോ ബ്രദേഴ്സിന്‍റെ ഗ്ലോബല്‍ ഇവന്‍റ് സിരീസ് ആയ സിറ്റാഡെലിന്‍റെ ഇന്ത്യന്‍ പതിപ്പിലാവും സാമന്ത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. വരുണ്‍ ധവാന്‍ ആണ് ഈ സിരീസിലെ നായകന്‍. 

'അവർ കുരച്ചു കൊണ്ടേയിരിക്കും, പക്ഷെ കടിക്കില്ല': 'പഠാന്‍' വിവാദങ്ങളില്‍ പ്രകാശ് രാജ്

Follow Us:
Download App:
  • android
  • ios