തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരദമ്പതിമാരാണ് നാഗചൈതന്യയും സാമന്തയും.  2017ലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം സിനിമകളില്‍ അവസരം കുറഞ്ഞുവെന്ന് സാമന്ത പറയുന്നു. ഒട്ടേറെ വിജയസിനിമകളിലെ നായികയുമാണ് സാമന്ത.

അടുത്തിടെ ചെയ്‍ത സിനിമകളെല്ലാം വിവാഹത്തിനു മുമ്പ് തീരുമാനിച്ച സിനിമകളാണ്. അതുകൊണ്ടുതന്നെ അവയുടെ വിജയങ്ങളെല്ലാം വിവാഹത്തിനു ശേഷമുണ്ടായത് ആണ് എന്നു പറഞ്ഞുകൂട. വിവാഹത്തിനു ശേഷം പക്ഷേ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. മുമ്പ് ചെയ്‍തതു പോലെ കൂടുതല്‍ സിനിമകള്‍ ലഭിക്കുന്നില്ല. ചിലപ്പോള്‍ വിവാഹശേഷം ഇനി കൂടുതലായി സിനിമയില്‍ എന്നെക്കൊണ്ട് എന്തുചെയ്യിക്കാനാകും എന്ന് സംവിധായകര്‍ക്ക് അറിയാത്തതുകൊണ്ടാവും അവസരങ്ങള്‍ കുറയുന്നത്- സാമന്ത പറയുന്നു. അതേസമയം ബോളിവുഡിലേക്ക് പോകാൻ ആലോചനയില്ലെന്നും സാമന്ത പറയുന്നു. തെന്നിന്ത്യൻ സിനിമയില്‍ തന്നെ നിലനില്‍ക്കാനാണ് തീരുമാനമെന്നും സാമന്ത പറയുന്നു. ഭര്‍ത്താവ് നാഗചൈതന്യയുമായി അടുത്തിടെ ഒന്നിച്ച് സാമന്ത അഭിനയിച്ച മജിലി വൻ ഹിറ്റായിരുന്നു. ശിവ നിര്‍വാണയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.