തെന്നിന്ത്യൻ നടി നയൻതാരയുടെ ജന്മദിനമാണ് ഇന്ന്. ഒട്ടേറെ പേരാണ് നയൻതാരയ്‍ക്ക് ആശംസകളുമായി രംഗത്ത് എത്തിയത്. നയൻതാരയുടെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ തെന്നിന്ത്യയിലെ തന്നെ മറ്റൊരു നടിയായ സാമന്തയുടെ ആശംസയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. നയൻതാരയുടെ ഫോട്ടോ സാമന്ത ഷെയര്‍ ചെയ്‍തിട്ടുണ്ട്. തിളങ്ങുകയും കൂടുതല്‍ തിളങ്ങുകയും ചെയ്‍തുകൊണ്ടിരിക്കൂവെന്നാണ് സാമന്ത നയൻതാരയ്‍ക്ക് ആശംസ നേര്‍ന്നിരിക്കുന്നത്.

ഒരേയൊരു നയൻതാരയ്ക്ക് ജന്മദിന ആശംസകള്‍. തിളങ്ങിക്കൊണ്ടിരിക്കുകയും കൂടുതല്‍ തിളങ്ങുകയും ചെയ്യുക. നമ്മുടെ കാര്യങ്ങള്‍ക്ക് വേണ്ടി പോരാടാൻ നമ്മളെ പ്രചോദിപ്പിക്കുക.  കൂടുതല്‍ കരുത്തുണ്ടാകട്ടെ. നയൻതാരയുടെ ഫോട്ടോ ഷെയര്‍ ചെയ്‍താണ് സാമന്തയുടെ ആശംസ. നിങ്ങളുടെ കരുത്തിനും നിശബ്‍ദമായി കാട്ടുന്ന നിശ്ചയദാര്‍ഢ്യത്തിനും സല്യൂട്ട് എന്നും പറയുന്ന സാമന്തയുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

നയൻതാരയുടെ നെട്രികണ്‍ എന്ന സിനിമയുടെ ട്രെയിലര്‍ ഇന്ന് റിലീസ് ചെയ്‍തിരുന്നു.

എന്റെ തങ്കമേ എന്ന് വിളിച്ചുകൊണ്ടായിരുന്നു സംവിധായകൻ വിഘ്‍നേശ് ശിവൻ നയൻതാരയ്‍ക്ക് ആശംസകള്‍ നേര്‍ന്നത്.