നവംബര്‍ 7 ന് സ്ട്രീമിംഗ് ആരംഭിക്കാനിരിക്കുന്ന സിരീസ്

തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായികാ നടിമാരില്‍ ഒരാളാണ് സാമന്ത റൂത്ത് പ്രഭു, അതിനാല്‍ത്തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഒരാളും. ഇപ്പോഴിതാ സ്ട്രീമിംഗ് ആരംഭിക്കാനിരിക്കുന്ന ഒരു വെബ് സിരീസില്‍ അഭിനയിച്ചതിന് സാമന്ത വാങ്ങിയ പ്രതിഫലം വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. 

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയില്‍ നവംബര്‍ 7 ന് സ്ട്രീമിംഗ് ആരംഭിക്കാനിരിക്കുന്ന പുതിയ സിരീസ് സിറ്റാഡെല്‍: ഹണി ബണ്ണിയില്‍ ഹണിയായി എത്തുന്നത് സാമന്തയാണ്. വരുണ്‍ ധവാന്‍ ആണ് ബണ്ണി. അമേരിക്കന്‍ സിരീസ് ആയ സിറ്റാഡെലിന്‍റെ സ്പിന്‍ ഓഫ് ആണ് ഈ ഹിന്ദി സിരീസ്. രാജും ഡികെയും ചേര്‍ന്ന് ഒരുക്കുന്ന ഈ സിരീസില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായി റൂസ്സോ ബ്രദേഴ്സും എത്തുന്നുണ്ട്. പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 10 കോടി ആണത്രെ ഈ സിരീസില്‍ സാമന്ത വാങ്ങുന്ന പ്രതിഫലം. സിനിമകളില്‍ അവര്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതലാണ് ഇത്.

സിനിമകളില്‍ സാധാരണയായി 3 കോടിയാണ് സാമന്ത വാങ്ങാറെന്ന് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പുഷ്പയിലെ ഹിറ്റ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടതിന് 5 കോടി പ്രതിഫലമായി വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

അതേസമയം സ്പൈ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിറ്റാഡെലില്‍ കെ കെ മേനോന്‍, സിമ്രാന്‍, സോഹം മജൂംദാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2022 ല്‍ റൂസ്സോ ബ്രദേഴ്സ് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. പ്രൈം വീഡിയോയുടെ തന്നെ ദി ഫാമിലി മാന്‍: സീസണ്‍ 2 ലും സാമന്ത അഭിനയിച്ചിരുന്നു. രാജലക്ഷ്മി ശേഖരന്‍ എന്നായിരുന്നു ഈ കഥാപാത്രത്തിന്‍റെ പേര്. 

ALSO READ : 'സിനിമയുടെ വെള്ളിയാഴ്ചത്തെ കളക്ഷന്‍ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്'; 'പഞ്ചായത്ത് ജെട്ടി' ടീം പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം