ദുബായ്‍യില്‍ ഓണമാഘോഷിച്ച് മോഹൻലാലും ഭാര്യ സുചിത്രയും.
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ ഓണാഘോഷം ഇത്തവണ ദുബായ്‍യിലായിരുന്നു. ഗോള്‍ഡൻ വിസ സ്വീകരിക്കാനായിരുന്നു മോഹൻലാല്‍ ദുബായ്‍യിലെത്തിയത്. കുടുംബത്തോടൊപ്പം തന്നെയാണ് മോഹൻലാല്‍ ദുബായ്‍യിലെത്തിയത്. സ്വന്തം ഫ്ലാറ്റില്‍ വെച്ചായിരുന്നു മോഹൻലാലിന്റെ ഓണാഘോഷം.
ബ്രോ ഡാഡി ലൊക്കേഷനില്‍ നിന്നാണ് മോഹൻലാല്‍ ദുബായ്‍യിലെത്തിയത്. മോഹൻലാലിന്റെ ഭാര്യ സുചിത്ര, സുഹൃത്ത് സമീര്‍ ഹംസ, നടൻ സുനില്‍ ഷെട്ടി എന്നിവരും ഒപ്പമുള്ള ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. സമീര്‍ ഹംസയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്തായാലും ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ബ്രോ ഡാഡി നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.
സംവിധായകൻ പൃഥ്വിരാജ് സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി തന്നെ എത്തുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്.
