കര്‍ണ്ണാടകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിലേക്ക് യാത്ര ചെയ്‍ത് സമീറ റെഡ്ഡി. 

മോഹൻലാലിന്റെ ഒരു നാള്‍ വരും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ നടിയാണ് സമീറ റെഡ്ഡി. സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ സമീറ റെഡ്ഡി ആരാധകരോട് വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. സമീറ റെഡ്ഡിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ വലിയൊരു യാത്രയെ കുറിച്ചാണ് സമീറ റെഡ്ഡിക്ക് പറയാനുള്ളത്. വലിയൊരു കൊടുമുടിയിലേക്കുള്ള യാത്ര.

View post on Instagram

കര്‍ണ്ണാടത്തിലെ ഏറ്റവും വലിയ കൊടുമുടിയായ മുല്ലായനഗരിയിലേക്കാണ് സമീറ റെഡ്ഡി യാത്ര ചെയ്‍തത്. മകള്‍ നൈറയെയും ഒക്കത്തുവെച്ചായിരുന്നു യാത്ര. 6300ഓളം അടി ഉയരത്തിലുള്ളതാണ് മുല്ലായനഗരി കൊടുമുടി. എന്റെ യാത്രവിവരണങ്ങളില്‍ പുതിയ അമ്മമാര്‍ പ്രചോദിതരാകാറുണ്ടെന്ന് എന്ന് നിരവധി സന്ദേശങ്ങള്‍ എനിക്ക് ലഭിക്കാറുണ്ട്. എന്റെ യാത്രവിവരണങ്ങള്‍ക്ക് അങ്ങനെ പോസിറ്റീവായ പ്രതികരണങ്ങള്‍ ലഭിക്കുന്നതില്‍ ഞാൻ വളരെ ആവേശത്തിലാണ്. കുഞ്ഞിനെയും കൊണ്ട് യാത്രപോയത് വലിയ അനുഭവമായിരുന്നു. എനിക്ക് ദൃഢനിശ്ചയമുണ്ടായതിനാല്‍ അതില്‍ നിന്ന് എന്നെ തടയാനാകില്ലായിരുന്നു- സമീറ റെഡ്ഡി പറയുന്നു. മുല്ലായനഗരിയില്‍ നിന്നുള്ള വീഡിയോയും സമീറ റെഡ്ഡി ഷെയര്‍ ചെയ്‍തിട്ടുണ്ട്.