അനൂപ് സത്യന്റെ സിനിമയിലാണ് സംവൃത സുനില്‍ ഇനി അഭിനയിക്കുന്നതെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. നാടൻ പെണ്‍കുട്ടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ നടി. ഒട്ടേറെ ഹിറ്റുകള്‍ സംവൃത സുനില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ സംവൃത സുനിലിന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
മഞ്ഞപൂക്കള്‍ നിറഞ്ഞ സ്‍ഥലത്ത് നില്‍ക്കുന്ന ഒരു ഫോട്ടോയാണ് സംവൃത സുനില്‍ പങ്കുവെച്ചിരിക്കുന്നത്. അനൂപ് സത്യന്റെ സിനിമയിലാണ് സംവൃത സുനില്‍ ഇനി അഭിനയിക്കുന്നതെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. അമേരിക്കയില്‍ നിന്നുതന്നെ സംവൃത സുനില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന രീതിയിലാണ് ചിത്രീകരണം ആലോചിച്ചിരിക്കുന്നത്. എന്തായാലും സംവൃത സുനില്‍ വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്.
അഗസ്ത്യ അഖില്‍, രുദ്ര അഖില്‍ എന്നീ രണ്ടും മക്കളും അഖില്‍ ജയരാജ്- സംവൃത സുനില്‍ ദമ്പതിമാര്‍ക്കുണ്ട്.
