ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോന്‍. നടിയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. നടി പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരിക്കുന്നത്. നടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിഡിയോ പങ്കുവച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു നടിയുടെ പിറന്നാള്‍ ആഘോഷം.

2018-ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംയുക്ത മേനോന്‍, ലില്ലി അടക്കം ഒരു പിടി ശ്രദ്ധേയ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ സജീവമായത്.