സംയുക്തയ്ക്കൊപ്പം നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു

സംയുക്ത മേനോനെ (Samyuktha Menon) നായികയാക്കി വി കെ പ്രകാശ് (V K Prakash) സംവിധാനം ചെയ്യുന്ന 'എരിഡ'യ്ക്ക് (Erida) ഒടിടി റിലീസ് (OTT Release). ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ (Amazon Prime Video) ഒക്ടോബര്‍ 28ന് റിലീസ് ചെയ്യും. ഗ്രീക്ക് മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ചിത്രമാണ് എരിഡ. 

ചുണ്ടിൽ പുകച്ചുരുളുകളുമായി സംയുക്ത; ആകാംക്ഷയുളവാക്കി വീണ്ടും 'എരിഡ' പോസ്റ്റർ

സംയുക്തയ്ക്കൊപ്പം നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ട്രെന്‍ഡ്‍സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകനാണ് ബാബു. അദ്ദേഹത്തിന്‍റെ ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭമാണ് അത്. ഛായാഗ്രഹണം എസ് ലോകനാഥന്‍. വൈ വി രാജേഷ് ആണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. എഡിറ്റിംഗ് സുരേഷ് അരസ്, സംഗീതം അഭിജിത്ത് ഷൈലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍ ബാബു മുരുകന്‍, കല അജയ് മാങ്ങാട്, മേക്കപ്പ് ഹീര്‍, വസ്ത്രാലങ്കാരം ലിജി പ്രേമന്‍, പരസ്യകല ജയറാം പോസ്റ്റര്‍വാല, സ്റ്റില്‍സ് അജി മസ്‌ക്കറ്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പാല്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.