ലയാള സിനിമാ പ്രേക്ഷരുടെ എക്കാലത്തെയും ഇഷ്ടടതാരമാണ് സംയുക്ത വർമ. വളരെ കുറച്ച് കാലമേ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇതിനിടകം സംയുക്തയ്ക്ക് സാധിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലെത്തിയത്. നടൻ ബിജു മേനോനുമായുള്ള വിവാഹം കഴിഞ്ഞ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം പരസ്യങ്ങളിലൂടെ ഇടയ്ക്ക് സ്ക്രീനിൽ പ്രത്യക്ഷപ്പെടാറുണ്ട്. 

ഒരു യോ​ഗാ വിദഗ്ധ കൂടിയാണ് സംയുക്ത. യോഗ ചെയ്യുന്നതിൻ്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സിമ്പിളാണെന്ന് തോന്നുമെങ്കിലും കഠിനമായ യോ​ഗ മുറയാണ് സംയുക്ത ചെയ്യുന്നത്. 

‘അഷ്ടാംഗ വിന്യാസ പ്രാഥമിക ശ്രേണി: ഊര്‍ധ്വ ധനുരാസനത്തിലേക്ക് മടങ്ങുക’, വീഡിയോ പങ്കുവെച്ച് സംയുക്ത വർമ്മ കുറിക്കുന്നു. ഏകദേശം 15 വർഷത്തോളമായി യോ​ഗ അഭ്യസിക്കുന്നയാളാണ് സംയുക്ത. മൈസൂരിൽ നിന്ന് താരം യോ​ഗയിൽ മികച്ച പരിശീലനം നേടിയിട്ടുണ്ട്.