ഒഴിവു ദിവസത്തെ കളി,എസ് ദുര്‍ഗ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ചോല

പൊറിഞ്ചു മറിയം ജോസിന്റെ വലിയ വിജയത്തിന് ശേഷം ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ചോല. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഒറിസോണ്ടി(ഹൊറൈസണ്‍) കാറ്റഗറിയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡിസംബര്‍ ആറിന് തിയേറ്ററിലെത്തും.

Add Asianetnews as a Preferred SourcegooglePreferred

ഒഴിവു ദിവസത്തെ കളി,എസ് ദുര്‍ഗ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ചോല. അജിത് ആചാര്യ ഛായാഗ്രഹണവും ദിലീപ് ദാസ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിലാണ്. ജോജു ജോർജും കാർത്തിക്ക് സുബ്ബരാജും ചേർന്നാണ് നിർമ്മാണം. ചിത്രത്തിലെ അഭിനയം കൂടി പരിഗണിച്ചായിരുന്നു നിമിഷ സജയന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ചോലയിലെയും ഒരു കുപ്രസിദ്ധ പയ്യനിലെയും പ്രകടനമാണ് പരിഗണിച്ചിരുന്നത്.