പ്രചോദനം നല്‍കുന്ന വാക്കുകളാണ് സാനിയ ഇയ്യപ്പൻ എഴുതിയിരിക്കുന്നത്.

മലയാളത്തിലെ യുവ നടിമാരില്‍ ഏറ്റവും ശ്രദ്ധേയമായ താരങ്ങളില്‍ ഒരാളാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടി. സാനിയ ഇയ്യപ്പന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സാനിയ ഇയ്യപ്പന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സാനിയ ഇയ്യപ്പൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഓരോ പ്രഭാതത്തെയും കരുത്തോടെ അഭിമുഖീകരിക്കുകയെന്നാണ് സാനിയ ഇയ്യപ്പൻ പറയുന്നത്.

പ്രചോദനം നല്‍കുന്ന വാക്കുകളാണ് സാനിയ ഇയ്യപ്പൻ ഫോട്ടോയ്‍ക്ക് എഴുതിയിരിക്കുന്നത്. കരുത്തോടെയിരിക്കുക, പ്രഭാതത്തെ അഭിമുഖീകരിക്കുക, അത് നിങ്ങള്‍ക്ക് ആവശ്യമായ വെളിച്ചം നല്‍കുമെന്നാണ് സാനിയ ഇയ്യപ്പൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേര്‍ ഫോട്ടോയ്‍ക്ക് കമന്റ് എഴുതിയിരിക്കുന്നു. വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്ന കൃഷ്‍ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലാണ് സാനിയ ഇയ്യപ്പൻ ഇപോള്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ തന്റെ ഫോട്ടോ സാനിയ ഇയ്യപ്പൻ ഷെയര്‍ ചെയ്‍തിരുന്നു. മികച്ച കഥാപാത്രമാണ് സാനിയ ഇയ്യപ്പന് ചിത്രത്തിലുള്ളത്.

ദ പ്രീസ്റ്റ് എന്ന സിനിമയിലും സാനിയ ഇയപ്പൻ അഭിനയിക്കുന്നുണ്ട്.

ലൂസിഫര്‍ എന്ന സിനിമയില്‍ വേഷമിട്ട സാനിയ ഇയ്യപ്പൻ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്.