വിഷ്‍ണു ഉണ്ണികൃഷ്‍ണൻ ആണ് നായകൻ.

വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്ന പുതിയ സിനിമയാണ് കൃഷ്‍ണൻകുട്ടി പണിതുടങ്ങി. സിനിമ ഉടൻ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ച് നായിക സാനിയ ഇയ്യപ്പന്റെ ലുക്ക് പുറത്തുവിട്ടു. സാനിയ ഇയ്യപ്പൻ തന്നെ തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സംവിധായകൻ സൂരജ്‌ ടോം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. താരങ്ങള്‍ സിനിമയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. വേറിട്ട ലുക്കിലാണ് സാനിയ ഫോട്ടോയിലുള്ളത്.

ഒരു ത്രില്ലര്‍ ചിത്രമാണ് ഇത്. പൊടിമീശ മുളയ്ക്കണ കാലം എന്ന എവർഗ്രീൻ സോങ്ങ് ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായി ഒരു സിനിമയ്ക്ക് കഥയും, തിരക്കഥയും, സംഭാഷണവുമൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റെതാണ്. ഗാനരചന ഹരി നാരായണൻ. സിനിമയുടെ ഫോട്ടോകള്‍ താരങ്ങള്‍ തന്നെ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സിനിമ തിയറ്ററില്‍ തന്നെയാണ് റിലീസ് ചെയ്യുക.

ഹോം നഴ്‍സ് ആയ ഉണ്ണിക്കണ്ണന്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഉണ്ണിക്കണ്ണനായ് വി വിഷ്‍ണു ഉണ്ണിക്കൃഷ്‍ണൻ സ്‍ക്രീനിലെത്തുന്നു. സാനിയ ഇയ്യപ്പൻ ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മേക്കിംഗിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണൽ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസുമാണ്. പ്രൊഡക്ഷൻ ഡിസൈനർ എം. ബാവ. കോസ്റ്റ്യൂം ഡിസൈൻ ആരതി ഗോപാൽ, മേക്കപ്പ് നജിൽ അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ രതീഷ് എസ്, സംഘട്ടന രംഗങ്ങൾ അഷ്‌റഫ്‌ ഗുരുക്കൾ എന്നിവരാണ്. സ്റ്റിൽസ് മഹേഷ്‌ മഹി മഹേശ്വർ.