സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ദില്‍ ബെചാര എന്ന സിനിമയില്‍ നായികയായി ശ്രദ്ധേയയായ നടിയാണ് സഞ്‍ജന സംങ്കി. തന്റെ സഹോദരന്റെയും തന്റെയും അടുപ്പം വ്യക്തമാക്കി കുട്ടിക്കാല ചിത്രം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സഞ്‍ജന.

ഇതാ ഞങ്ങള്‍. ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ളത്. ഇപ്പോഴും ഒന്നും മാറുന്നില്ല. അവന്റെ കൈകള്‍ എപ്പോഴും എന്നെ ചുറ്റിപ്പറ്റിയുണ്ടാകും. എന്റെ രക്ഷയ്‍ക്കായി. എപ്പോഴും അവൻ ജാഗ്രത പുലര്‍ത്തുന്നു. ജീവിതത്തിലെ എല്ലാ ഉയര്‍ച്ചകളിലും താഴ്‍ചകളിലും ഞങ്ങള്‍ കൈകോര്‍ത്ത് നില്‍ക്കുന്നു. ഞങ്ങള്‍ കണ്ട സ്വപ്‍നങ്ങള്‍ വ്യത്യസ്‍തമായതിനാല്‍ ലക്ഷ്യവും വേറിട്ടതാണ്. പക്ഷേ അവ പരസ്‍പരം ചേര്‍ന്നാണ് പൂര്‍ത്തിയാക്കുന്നത്.  ഏറ്റവും പ്രിയപ്പെട്ട ആള്‍ ഇവിടെ തന്നെയുണ്ട് എന്നും സഞ്‍ജന സംങ്കി പറയുന്നു. രക്ഷാബന്ധന് അനുബന്ധിച്ച് ആണ് സഞ്‍ജന ഇങ്ങനെ ഒരു കുറിപ്പ് എഴുതിയത്.