തെന്നിന്ത്യയിലെ മിന്നുംവിജയം സ്വന്തമാക്കി രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു കെജിഎഫ്. യാഷ് നായകനാകുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും വരികയാണ്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിക്കുന്ന സഞ്‍ജയ് ദത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു. വില്ലനായാണ് ചിത്രത്തില്‍ സഞ്‍ജയ് ദത്ത് അഭിനയിക്കുന്നത്.  ഒട്ടേറെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവീണ ടാണ്ടനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. യാഷിന് രാജ്യത്ത് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു ഇത്. കേരളത്തിലും ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. അധീര എന്ന കഥാപാത്രമായാണ് സഞ്‍ജയ് ദത്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്.