എന്തുകൊണ്ടാണ് ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോൾ, സഞ്ജയ് ദത്ത് പറഞ്ഞ ഉത്തരം

മുംബൈ: പുരി ജഗന്നാഥ് സംവിധാനം ചെയ്ത് റാം പൊത്തിനേനി നായകനാക്കി എത്തുന്ന തെലുങ്ക് ചിത്രമാണ് ഡബിൾ ഐ സ്മാർട്ട്. ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബോളിവുഡ് നടൻ സഞ്ജയ് ദത്താണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷന്‍ അഭിമുഖത്തില്‍ താന്‍ തെന്നിന്ത്യൻ സിനിമകളില്‍ വില്ലൻ വേഷങ്ങൾ ചെയ്യാൻ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു എന്ന് വ്യക്തമാക്കുകയാണ് താരം. 

എന്തുകൊണ്ടാണ് ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോൾ, സഞ്ജയ് ദത്ത് പറഞ്ഞത് ഇതാണ് “ഒരു ദക്ഷിണ ഇന്ത്യൻ സിനിമ എന്നത് നടന്‍ എന്ന നിലയില്‍ എനിക്ക് ഒരു വെല്ലുവിളിയാണെന്ന് ഞാൻ കരുതുന്നു. എനിക്ക് നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയ സ്ഥലവും അവിടെയാണ്. എനിക്ക് ഇത്തരം സിനിമകളില്‍ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. എനിക്ക് തല്ലാനും, എനിക്ക് തല്ല് കിട്ടാനും ഇടയുള്ള വേഷങ്ങലാണ് അവിടെ ലഭിക്കുന്നത്. കരിയറില്‍ ഇത്രയും ചിത്രം ചെയ്തതിന് ശേഷം എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്ന ഇത്തരം വേഷങ്ങളാണ് നല്ലത്" സഞ്ജയ് ദത്തd പറഞ്ഞു. 

പഴയതുപോലെ റൊമാന്‍റിക് വേഷത്തില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് “ഒരു നല്ല സിനിമ ലഭിച്ചാൽ റൊമാൻസ് ചെയ്യാൻ അഗ്രഹമുണ്ട്. പക്ഷേ, ഞങ്ങളുടെ തലമുറ മിക്കപ്പോഴും പ്രേക്ഷകരുടെ ആഗ്രഹ പ്രകാരം മാസ് ഹീറോകളായിരുന്നു. അതില്‍ നിന്ന് മാറി സാജന്‍ പോലെയുള്ള ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇത്തരം കഥകള്‍ പ്രതീക്ഷിക്കുന്നുണ്ട്" എന്ന് സഞ്ജയ് ദത്ത് പറഞ്ഞു. യാഷ് നായകനായി എത്തിയ കെജിഎഫ് 2, വിജയ് നായകനായി എത്തിയ ലോകേഷ് കനകരാജ് ചിത്രം ലിയോ എന്നിവയില്‍ സഞ്ജയ് ദത്ത് വില്ലനായി അഭിനയിച്ചിരുന്നു. 

അതേ സമയം എ സര്‍ട്ടിഫിക്കറ്റാണ് റാം പൊത്തിനേനി ചിത്രം ഡബിൾ ഐ സ്മാർട്ടിന് ലഭിച്ചിരിക്കുന്നത്. പുരി ജഗന്നാഥ് സംവിധാനം ചെയ്ത് വന്‍ ഹിറ്റായ ഐസ്മാര്‍ട്ട് ശങ്കര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയിലാണ് ചിത്രം എത്തുന്നത്. ഡബിള്‍ ഐ സ്‍മാര്‍ട്ടില്‍ വയലൻസ് രംഗങ്ങള്‍ നിറയെ ഉണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാം കെ നായിഡുവിന് ഒപ്പം ചിത്രത്തിന്റെ ഛായാഗ്രാഹണം ഗിയാനി ഗിയാനെല്ലിയും നിര്‍വഹിക്കുന്നു. സംഗീതം മണി ശര്‍മ നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.

'യുവനടിയുടെ എന്നല്ല റോഷ്ന ആന്‍ റോയിയുടെ പരാതിയില്‍ അറസ്റ്റ് എന്ന് തന്നെ പറയണം': പ്രതികരിച്ച് നടി റോഷ്ന

സൂപ്പർ കോംബോ വീണ്ടും; ജീത്തു ജോസഫിന്റെ കോമഡി സംഭവം "നുണക്കുഴി" ഓഗസ്റ്റ് 15നു റിലീസ്