മുംബൈ: മുംബൈയെ മിനി പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചതില്‍ മാപ്പ് പറയാന്‍ ബോളിവുഡ് നടി കങ്കണ തയ്യാറാകണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇതുപോലെ അഹമ്മദാബാദിനെപ്പറ്റി പറയാന്‍ കങ്കണയ്ക്ക് ധൈര്യം ഉണ്ടോ എന്നും സഞ്ജയ് ചോദിക്കുന്നു.

"അവര്‍ മഹാരാഷ്ട്രയോട് മാപ്പ് പറയാന്‍ തയ്യാറായാല്‍ ബാക്കിയുള്ള കാര്യത്തെ പറ്റി ആലോചിക്കാം. അവരാണ് മുംബൈയെ മിനി പാകിസ്ഥാന്‍ എന്ന് വിളിച്ചത്. ഇതേ ധൈര്യത്തോടെ അഹമ്മദാബാദിനെപ്പറ്റി എന്തെങ്കിലും പറയുമോ?", റാവത്ത് പറഞ്ഞു. യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും പരാമര്‍ശത്തില്‍ കങ്കണ മാപ്പ് പറഞ്ഞേ മതിയാകുവെന്നും റാവത്ത് ആവശ്യപ്പെട്ടു.

Read Also: ശിവസേനയുടെ ഭീഷണി, കങ്കണയ്ക്ക് സുരക്ഷ വേണമെന്ന് ബിജെപി മന്ത്രി

മുംബൈയെ മിനി പാകിസ്ഥാന്‍ എന്ന് ഉപമിച്ചതിനു പിന്നാലെ കങ്കണയ്ക്ക് നേരേ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളുയരുകയാണ്. അതേസമയം, നടിക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി. എന്നാൽ, ശിവസേനയെ നേരിടാന്‍ കങ്കണയെ ആയുധമാക്കിയിരിക്കുകയാണ് ബിജെപിയെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് പറഞ്ഞിരുന്നു.