മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് കാലാപാനി. ആൻഡമാൻ നിക്കോബാര്‍ ദ്വീപുകളിലായിരുന്നു ചിത്രം ഷൂട്ട് ചെയ്‍തത്. ബ്രീട്ടീഷ് ഭരണകാലത്ത് തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. സന്തോഷ് ശിവനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രത്തിന്റെ ഷൂട്ടിംഗിലെ കൌതുകരമായ ഒരു ഫോട്ടോ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് സന്തോഷ് ശിവൻ.

നായകൻ മോഹൻലിനൊപ്പം ക്യാമറ സംഘവും സന്തോഷ് ശിവനും വെള്ളത്തില്‍ നില്‍ക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്.  മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം സന്തോഷ് ശിവന് ചിത്രത്തിലൂടെ ലഭിച്ചിരുന്നു. മോഹൻലാല്‍ സംസ്ഥാനതലത്തില്‍ മികച്ച നടനായും മികച്ച സ്പെഷല്‍ എഫക്റ്റ്സിന് എസ് ടി വെങ്കി ദേശീയതലത്തിലും ആദരിക്കപ്പെട്ടിരുന്നു.