'സാന്ത്വന'ത്തിന്റെ പുതിയ പ്രൊമൊ ഏറ്റെടുത്ത് ആരാധകര്‍ (Santhwanam).
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് 'സാന്ത്വനം' (Santhwanam serial). പ്രണയവും സൗഹൃദവും സഹോദര സ്നേഹവും പറഞ്ഞ പരമ്പരയെ ആരാധകര്‍ ഒന്നാകെ ഹൃദയത്തിലേറ്റുകയായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ പരമ്പരയ്ക്ക് ആരാധകരേറി. 'സാന്ത്വനം' വീട്ടിലെ 'ബാലനും' സഹോദരങ്ങളുമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. കൂടെ അവരുടെ ഭാര്യമാരും, ഭാര്യാകുടുംബവും കൂടെയായപ്പോള്‍ സംഗതി ഇടയ്ക്കിടെ കാര്യവും, രസകരവുമെല്ലാമായി മാറി (Santhwanam).
'ശിവാഞ്ജലി'യുടെ പ്രണയം പരമ്പരയെ റൊമാന്റിക്ക് ആക്കിയപ്പേള്‍, 'സാന്ത്വനം' കുടുംബത്തെ ദ്രോഹിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ചിലര്‍ പരമ്പരയെ കുറച്ചെല്ലാം ആകാംക്ഷയുള്ളതുമാക്കി. ഏറെ പ്രതിസന്ധികളിലൂടെയായിരുന്നു പരമ്പര മുന്നോട്ട് പോയിരുന്നത്. എന്നാല്‍ എല്ലാം കലങ്ങിത്തെളിയാന്‍ തുടങ്ങുമ്പോള്‍, പരമ്പര വീണ്ടും 'ശിവാഞ്ജലി'യിലേക്ക് മടങ്ങിയെത്തുകയാണ്. ഏഷ്യാനെറ്റിന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ച ഏറ്റവും പുതിയ പ്രൊമോ 'ശിവാഞ്ജലി'യുടെ (Sivanjali) മടങ്ങിവരവ് വിളിച്ചോതുന്നതാണ്. അതിന്റെ കൂടെതന്നെ അതിമനോഹരമായ പ്രണയം പറഞ്ഞുകൊണ്ട് 'ഹരി'യും 'അപ്പു'വുമുണ്ട്. ആകെപ്പാടെ 'സാന്ത്വനം' വീട്, പ്രണയവീടായി മാറിക്കഴിഞ്ഞു എന്നാണ് ആരാധകരുടെ ഭാഷ്യം.
'സാന്ത്വന'ത്തിലേക്ക് സന്തോഷവും സമാധാനവും പ്രണയവും മടങ്ങിയെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകരും. നാളുകള്‍ക്കുശേഷം സന്തോഷകരമായ പ്രൊമോ കണ്ടപ്പോള്‍ത്തന്നെ മനസ്സ് നിറഞ്ഞെന്നാണ് പ്രൊമോയ്ക്ക് ആരാധകരുടെ കമന്റ്. പരമ്പരയിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് 'ശിവാഞ്ജലീ'യം വീണ്ടുമെത്തിക്കാന്‍ ആരാധകര്‍ വളരെ നാളുകളായി ആവശ്യപ്പെടുന്നതായിരുന്നു. അതിന്റെ സന്തോഷവും കമന്റുകളില്‍ കാണാം. ഏറെ നാളുകളായുള്ള പ്രശ്നങ്ങളില്‍ പലതും പരമ്പരയില്‍ കെട്ടടങ്ങിയിട്ടുണ്ട്. ഭദ്രന്റെ മക്കളെ തല്ലിയ കേസില്‍ പോലീസ് സ്‌റ്റേഷനിലായ 'ഹരി'യും, സംശയത്തിന്റെ നിഴലിലായ 'ശിവനും' തുടങ്ങി എല്ലാവരുംതന്നെ നീണ്ട നാളുകള്‍ക്കുശേഷം 'സാന്ത്വനം' കുടുംബ വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയുമാണ്. സന്തോഷകരമായ തിരി്ചുവരവിനെ സോഷ്യല്‍മീഡിയയിലൂടെയും ആരാധകര്‍ സ്വീകരിക്കുന്നുണ്ട്. പ്രശ്‌നങ്ങളെല്ലാം മാറിയുള്ള മടങ്ങിവരവ് എല്ലാവര്‍ക്കും സന്തോഷമുള്ളതാകട്ടെ എന്ന് ആശ്വസിക്കാം.
