ഒരു പരമ്പര അതിന്റെ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുന്നുവെന്നത് വലിയ അത്ഭുതം ഒന്നുമല്ല. എന്നാല്‍ റേറ്റിംഗില്‍ എപ്പോഴും മുന്നില്‍ത്തന്നെ നിന്നുകൊണ്ട് അഞ്ഞൂറ് എപ്പിസോഡുകള്‍ എന്നത് വിജയം തന്നെയാണ്.
ജനഹൃദയങ്ങള്‍ ഹൃദയത്തോട് അടുപ്പിച്ച് നിര്‍ത്തിയ പരമ്പരയാണ് സാന്ത്വനം(Santhwanam). സംപ്രേഷണം തുടങ്ങി വളരെ പെട്ടാന്നായിരുന്നു സാന്ത്വനത്തെ ആരാധകര്‍ ഏറ്റെടുത്തത്. കൂട്ടുകുടുംബത്തിന്റെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം വളരെ രസകരമായ രീതിയില്‍ അവതരിപ്പിക്കുന്ന പരമ്പരയിലെ കഥാപാത്രങ്ങള്‍ എല്ലാംതന്നെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പ്രായവിത്യാസമോ ലിംഗവിത്യാസമോ ഇല്ലാതെയായിരുന്നു മലയാളത്തിലെ ഒരു പരമ്പരയെ ആരാധകര്‍ നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കുന്നത്. അത് മലയാള മിനിസ്‌ക്രീനില്‍ ആദ്യമായിട്ടുമായിരുന്നു. ഏറെ ആരാധകരുള്ള പരമ്പരയ്ക്ക് സ്‌ക്രീനിന് പുറത്ത് സോഷ്യല്‍മീഡിയയിലും നിരവധി ആരാധകരാണുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ പരമ്പരയ്ക്കും കഥാപാത്രങ്ങള്‍ക്കുമായി നിരവധി ഫാന്‍ ഗ്രൂപ്പുകളും, പേജുകളും വരെയുണ്ട്. പ്രധാനമായും ശിവാഞ്ജലിക്ക്.
'ഇതാണെന്റെ അമ്മ, എന്നെ തിരിച്ചറിഞ്ഞു'; വലിയ സന്തോഷം പങ്കുവച്ച് അശ്വിൻ
ഒരു പരമ്പര അതിന്റെ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുന്നുവെന്നത് വലിയ അത്ഭുതം ഒന്നുമല്ല. എന്നാല്‍ റേറ്റിംഗില്‍ എപ്പോഴും മുന്നില്‍ത്തന്നെ നിന്നുകൊണ്ട് അഞ്ഞൂറ് എപ്പിസോഡുകള്‍ എന്നത് വിജയം തന്നെയാണ്. 'വാനമ്പാടി'ക്കുശേഷം ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര എന്നതാണ് തുടക്കത്തില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ പിന്നീട് പരമ്പരയൊന്നാകെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ശ്രീദേവിയും ബാലനും ശിവനും അഞ്ജലിയും അപ്പുവും ഹരിയും കണ്ണനുമെല്ലാം നമ്മുടെ വീട്ടിലെ അംഗം എന്ന തരത്തിലാണ് ആരാധകര്‍ സ്വീകരിച്ചത്.
embed code -
പരമ്പരയുടെ തുടക്ക കാലത്തില്‍ എല്ലായിപ്പോഴും പ്രേക്ഷകരുടെ ആസ്വാദന തലത്തെ പരിപൂര്‍ണ്ണമായും നിറവേറ്റാന്‍ പരമ്പരയ്ക്ക് കഴിഞ്ഞിരുന്നെങ്കിലും, പിന്നീട് പലപ്പോഴും അത് ശരിയായി നടന്നില്ല. ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയിനര്‍ എന്ന തലത്തില്‍ നിന്നും, സാധാരണ ഗതിയിലെ കണ്ണീര്‍ കുടുംബപരമ്പര ഗണത്തിലേക്ക് പരമ്പര പലപ്പോഴും വഴിമാറി ഒഴുകിയിട്ടുണ്ട്. എന്നാല്‍ അതില്‍നിന്നും മാറാന്‍ ഇടയ്‌ക്കെല്ലാം പരമ്പര ശ്രമിക്കുന്നുമുണ്ട്. അഞ്ഞൂറ് എപ്പിസോഡുകള്‍ തികയുന്ന സന്തോഷം ആരാധകരും അഭിനേതാക്കളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകഴിഞ്ഞു. കൂടാതെ ഏഷ്യാനെറ്റ് യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച 500 സ്‌പെഷ്യല്‍ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അഞ്ഞൂറാം എപ്പിസോഡ് മുതല്‍ വീണ്ടും ശിവാഞ്ജലിയുടെ പ്രണയമാകും പ്രധാനം എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഏഷ്യാനെറ്റ് പങ്കുവച്ചിരിക്കുന്ന വീഡിയോയിലുള്ളത്.
