ഏറ്റവും പുതിയ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച് നടി സാറാ അലി ഖാന്‍. പിങ്ക് ഔട്ട്ഫിറ്റിലുള്ള ചിത്രമാണ് സാറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ആരാധകര്‍ സ്‌നേഹത്തോടെ വാട്ടര്‍ ഗേള്‍ എന്ന് വിളിക്കുന്ന സാറ ഇത്തവണയും പങ്കുവച്ചത് പൂളില്‍ നിന്നുള്ള ചിത്രമാണ്. സാറയുടെ ആത്മ സുഹൃത്ത് ഓര്‍ഹാന്‍ ആണ് ചിത്രമെടുത്തത്. 

കഴിഞ്ഞ ദിവസം സാറ പങ്കുവച്ച ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ട്രെന്റിംഗ് ആയിരുന്നു കടല്‍ത്തീരത്തുനിന്നെടുത്ത ആ ചിത്രം. അമ്മ അമൃത സിംഗിനും സഹോദരന്‍ ഇബ്രാഹിം അലി ഖാനുമൊത്തുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. 

നടന്‍ കാര്‍ത്തിക് ആര്യനുമായുള്ള ബ്രേക്ക് അപ്പും ഇന്റര്‍നെറ്റില്‍ ട്രെന്റിംഗ് ചര്‍ച്ചയായിരുന്നു. സെയ്ഫ് അമൃത ദമ്പതികളുടെ മകള്‍ സാറ 2018 ല്‍ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. റണ്‍വീര്‍ സിംഗിന്റെ സിംബയിലും താരം അഭിനയിച്ചു.