ശരണ്യ ആനന്ദ് പങ്കുവെച്ച ഫോട്ടോ ശ്രദ്ധ നേടുന്നു.

മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ പരമ്പരയാണ് 'കുടുംബവിളക്ക്'. 'സുമിത്ര' എന്ന വീട്ടമ്മയുടെ ജീവിതകഥ പറയുന്ന പരമ്പര ആകാംക്ഷയുളവാക്കുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പരമ്പരയിലെ സാധാരണക്കാരിയായ വീട്ടമ്മയായ 'സുമിത്ര'യെ അവതരിപ്പക്കുന്നത് സിനിമാ താരം മീര വാസുദേവാണ്. കരുത്തുറ്റ നെഗറ്റീവ് വേഷം കൈകാര്യം ചെയ്യുന്നതാകട്ടെ നിരവധി സിനിമകളിലൂടെ തന്നെ പരമ്പരകളിലേക്കെത്തിയ ശരണ്യ ആനന്ദുമാണ്. ശരണ്യ, 'വേദിക'യായെത്തി മലയാളികളുടെ കണ്ണിലെ കരടായി മാറിയെന്നുവേണം പറയാന്‍. 'കുടുംബവിളക്കി'ലെ പ്രധാന കഥാപാത്രമായ 'സുമിത്ര'യുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതും 'സുമിത്ര'യെ നിരന്തരം ഉപദ്രവിക്കുന്നതുമാണ് 'വേദിക'യുടെ ചെയ്തികള്‍. എന്നാല്‍ റിയല്‍ ലൈഫില്‍ തികച്ചും മറ്റൊരാളാണ് ശരണ്യ.

യൂട്യൂബ് വ്ലോഗിങ്ങും അഭിനയവും ഫോട്ടോഷൂട്ടുമെല്ലാമാണ് ശരണ്യയുടെ ഹോബികള്‍. കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ശരണ്യ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രമാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്. ബോള്‍ഡ് ഔട്‍ഫിറ്റില്‍ സുന്ദരിയായാണ് ചിത്രത്തില്‍ ശരണ്യയുള്ളത്. 'ഞാന്‍ വിശ്വസിക്കുന്ന ഫാഷന്‍ മന്ത്രങ്ങളിലൊന്ന്, പകരം വെക്കാന്‍ ഇല്ലാവരായി, വ്യത്യസ്‍തരായി ഇരിക്കുക എന്നതാണ്' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്‍തിട്ടുള്ളത്. 'ആകാശഗംഗ'യിലെ ആ യക്ഷിയെ ഓര്‍മ്മ വരുന്നല്ലോ, സൂപ്പറായിട്ടുണ്ടല്ലോ, ബോള്‍ഡ് ബ്യൂട്ടി.. തുടങ്ങിയ കമന്റുകള്‍കൊണ്ട് കമന്റ്‌ബോക്‌സ് നിറച്ചിരിക്കുകയാണ് ആരാധകര്‍. ബാക്കി ഫോട്ടോകള്‍ എവിടെയെന്നാണ് മറ്റ് പലരും താരത്തോട് കമന്റായി ചോദിക്കുന്നത്.

View post on Instagram

ബിഗ് സ്‌ക്രീനിന്റെ പിന്നണിയിലും അഭിനേതാവായും പ്രവര്‍ത്തിച്ചെങ്കിലും ശരണ്യ ആനന്ദിനെ മലയാളിക്ക് സുപരിചിതയാക്കിയത് 'കുടുംബവിളക്കാ'ണ്. തമിഴ് സിനിമകളിലൂടെയാണ് ശരണ്യ അഭിനയലോകത്തേയ്‍ക്ക് എത്തിയതെങ്കിലും ആകാശമിഠായി', '1971', 'അച്ചായന്‍സ്', 'ചങ്ക്സ്', 'ആകാശഗംഗ' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പത്തനംതിട്ടക്കാരിയായ ശരണ്യ ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലായിരുന്നു. നഴ്‍സായ ശരണ്യ, 'ആമേന്‍' അടക്കമുള്ള നാലോളം ചിത്രങ്ങളില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫറായിരുന്നു.

Read More : 'ബ്രഹ്‍മാസ്‍ത്ര' അദ്ഭുതപ്പെടുത്തും, ഇതാ പുതിയ വീഡിയോ