ശരത് അപ്പാനി നായകനാകുന്ന സിനിമയാണ് മിഷൻ- സി.

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടനാണ് ശരത് അപ്പാനി. തമിഴ് സിനിമയിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശരത് അപ്പാനി ശ്രദ്ധേയ കഥാപാത്രങ്ങളുമായി എത്തി. യുവനായക നിരയിലേക്ക് എത്താനുള്ള ശ്രമത്തിലാണ് ശരത് അപ്പാനി. ഇപ്പോഴിതാ ശരത് അപ്പാനിയുടെ പുതിയ സിനിമ ഉടൻ റിലീസ് ചെയ്യുന്നുവെന്ന് അറിയിച്ചിരിക്കുകയാണ്. സിനിമയുടെ ഫോട്ടോ ശരത് അപ്പാനി ഷെയര്‍ ചെയ്‍തിട്ടുണ്ട്. മിഷൻ- സി എന്ന സിനിമയിലാണ് ശരത് അപ്പാനി നായകനാകുന്നത്.

വിനോദ് ഗുരുവായൂര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സര്‍വകലാശാല എന്ന സിനിമയിലൂടെയാണ് വിനോദ് ഗുരുവായൂര്‍ ആദ്യമായി സംവിധായകനാകുന്നത്. വിനോദ് ഗുരുവായൂര്‍ തന്നെയായിരുന്നു സിനിമയുടെ തിരക്കഥയും. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ മിഷൻ- സിയില്‍ മേജര്‍ രവിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സിനിമയുടെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. വിനോദ് ഗുരുവായൂര്‍ തന്നെയാണ് മിഷൻ- സിയുടെ തിരക്കഥയും എഴുതുന്നത്.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ തിരക്കഥയും എഴുതുന്നത് വിനോദ് ഗുരുവായൂര്‍ ആണ്.

മിഷൻ- സിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി അടുത്തിടെ ശരത് അപ്പാനി തന്നെ അറിയിച്ചിരുന്നു.