വിനു മോഹൻ നായകനാവുന്ന പുതിയ ചിത്രമാണ് ശരത്തേട്ടന്റെ കണക്കു പുസ്തകം. നവാഗതനായ ബാലുനാരായണൻ  സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഹെവൻ സിനിമാസിന്റെ ബാനറിൽ ജോഷി മുരിങ്ങൂറാണ് ചിത്രം നിർമ്മിക്കുന്നത്. 

പാലക്കാട്, ഹൈദരബാദ് എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. അനിൽ വിജയാണ് ചിത്രത്തിന്റെ ക്യാമറ ഒരുക്കുന്നത്. എഡിറ്റിങ് കിരൺ ദാസ്, സ്ട്രെയ്റ്റ് ലൈൻ സിനിമാസ് ചിത്രം തിയേറ്ററിൽ എത്തിക്കും. ലോഹിതദാസിന്റെ സംവിധാനത്തില്‍ എത്തിയ വിനുമോഹന്‍ നായകനായ ആദ്യചിത്രം നിവേദ്യം റിലീസായത് പതിമൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് ഓണക്കാലത്തായിരുന്നു. കോവിഡ് കാലത്ത് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു വിനു മോഹനും ഭാര്യ വിദ്യയും. മോഹൻലാൽ ചിത്രം ഇട്ടിമാണി മെയ്‌ഡ് ഇൻ ചൈനയിലാണ് വിനു മോഹൻ ഒടുവിൽ വേഷമിട്ടത്.